FootballSports

മെസ്സിയെ ഒഴിവാക്കി അർജന്റീന ടീമിനെതിരെ രൂക്ഷവിമർശനവുമായി ഇതിഹാസതാരം ഡീഗോ മറഡോണ

മോസ്കോ: സൂപ്പർതാരം ലയണൽ മെസ്സിയെ ഒഴിവാക്കി അർജന്റീന ടീമിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഇതിഹാസതാരം ഡീഗോ മറഡോണ രംഗത്ത്. ഞങ്ങൾ വന്നത് സ്റ്റേഡിയത്തിലേക്കായിരുന്നില്ലെന്നും നേരത്തെ പ്രഖ്യാപിക്കപ്പെട്ട മരണത്തിന്റെ കാഴ്ചയ്ക്ക് നേരിട്ട് സാക്ഷ്യം വഹിക്കാൻ തിയറ്ററിലേക്കായിരുന്നുവെന്നും മറഡോണ പറഞ്ഞു. അർജന്റീനയുടെ മധ്യനിര മെസ്സിയായിരുന്നു. അയാളെ അവർ വിദഗ്ധമായി പൂട്ടി. അതോടെ അയാൾക്ക് ചലിക്കാൻ പോലും സ്വാതന്ത്ര്യമില്ലാതെ പോയി. മെസ്സിയെക്കൂടാതെ ഒരു സാധാരണ ടീം മാത്രമാണ് അർജന്റീനയെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ഫ്രാന്‍സിനു മുന്‍പില്‍ തകര്‍ന്ന്‍ അര്‍ജന്‍റീന ലോകകപ്പില്‍ നിന്നും പുറത്തേക്ക് : നിരാശയില്‍ മുങ്ങി മെസ്സി

അർജന്റീന വെറും കൈയ്യോടെയാണ് മടങ്ങുന്നത്. സ്ഥിരതയുള്ള ഒരു ടീമിനെ കണ്ടെത്താൻ അർജന്റീനയ്ക്ക് സാധിക്കാത്തത് തീർത്തും നിർഭാഗ്യകരമാണ്. എല്ലാവരും പ്രതീക്ഷിച്ച രീതിയിലാണ് ഈ ടീം കളിച്ചത്. അതുകൊണ്ടുതന്നെ ലഭിച്ച ഫലവും എല്ലാവരും പ്രതീക്ഷിച്ചതുതന്നെയെന്നും മറഡോണ കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button