Kerala

കുട്ടികളെ കിണറ്റിൽ തള്ളിയിട്ടതിന് ശേഷം അച്ഛൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു

വെല്ലൂര്‍: കുട്ടികളെ കിണറ്റിൽ തള്ളിയിട്ടതിന് ശേഷം അച്ഛൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. 3 വയസ്സുള്ള മകൻ മുങ്ങിമരിച്ചു . തമിഴ്‌നാട് വെല്ലൂര്‍ സ്വദേശിയായ മുനിയപ്പന്‍ എന്ന യുവാവാണ് ഏഴും മൂന്നും വയസ്സുള്ള കുട്ടികളെ കിണറ്റില്‍ എറിഞ്ഞത്.

Read also:കാറും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

മൂത്തകുട്ടിക്ക് നീന്തല്‍ അറിയാവുന്നതിനാല്‍ രക്ഷപ്പെട്ടു. മൂത്ത മകന്‍ രക്ഷപ്പെട്ടെന്ന് അറിഞ്ഞതോടെ ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. കുട്ടി വിവരം നാട്ടുകാരെ അറിയിച്ചതിനെത്തുടർന്ന് അയല്‍ക്കാര്‍ വന്ന് ഇയാളെ രക്ഷിക്കുകയായിരുന്നു. ഭാര്യയുമായി പിരിഞ്ഞ് മക്കള്‍ക്കൊപ്പം താമസിക്കുകയായിരുന്ന ഇയാള്‍ കുറച്ചു നാളായി വിഷാദ രോഗത്തിന് അടിമയായിരുന്നു. പോലീസ് യുവാവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button