ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനില്‍ വെച്ച് സൈനികര്‍ക്ക് നേരെ കൊള്ള. ഓള്‍ഡ് ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലുള്ള റെസറ്റ് റൂമില്‍ കിടന്നുറങ്ങുകയായിരുന്ന രണ്ട് സൈനികരുടെ സാധനങ്ങളാണ് കൊള്ളയടിച്ചത്. മൊബൈല്‍ ഫോണുകള്‍. തുണി, തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവയാണ് നഷ്ടമായത്. ശനിയാഴ്ച്ച പുലര്‍ച്ചെ നാലിനാണ് സംഭവം.
സംഭവത്തില്‍ റെയില്‍വേ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡല്‍ഹി റെയില്‍വേ ഡിവിഷന് അധികൃതര്‍ അറിയിച്ചു.
Post Your Comments