MenLife StyleHealth & Fitness

പുരുഷന്‍മാരുടെ ശ്രദ്ധയ്ക്ക്; പ്രസവാനന്തരം അമ്മമാര്‍ക്ക് മാത്രമല്ല നിങ്ങള്‍ക്കുമുണ്ടാകും വിഷാദം

പുരുഷന്‍മാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്, പ്രസവാനന്തരം അമ്മമാര്‍ക്ക് മാത്രമല്ല നിങ്ങള്‍ക്കുമുണ്ടാകും വിഷാദം. ഒരുപക്ഷേ ആര്‍ക്കും ഇത് അത്രപെട്ടെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞുവെന്ന് വരില്ല. എന്നാല്‍ പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത് ആദ്യമായി അമ്മയാവുന്ന സ്ത്രീകളില്‍ കാണുന്ന പ്രസവാനന്തര വിഷാദം അച്ഛന്‍മാരിലും കാണുമെന്നാണ്.

പുതു പിതാക്കളില്‍ കാണുന്ന അസ്വസ്ഥത, മുന്‍കോപം, സമ്മര്‍ദം അതിജീവിക്കാനുള്ള കഴിവുകുറവ്, സ്വയം നിയന്ത്രണമില്ലായ്മ തുടങ്ങിയവ വിഷാദത്തിന്റെ ലക്ഷണമായേക്കാം. എന്നാല്‍, നിലവിലെ പരിശോധനാ രീതികള്‍ക്ക് മിക്കപ്പോഴും രോഗം കണ്ടെത്താന്‍ കഴിയാറില്ല. എന്നാല്‍ തുടക്കത്തില്‍ തന്നെ ഇത് തിരിച്ചറിഞ്ഞില്ലെങ്കില്‍ ഗുരുതരമായ മാനസികാരോഗ്യപ്രശ്‌നമായി ഇത് വളരാനും സാധ്യതയുണ്ട്.

Also Read : ലൈംഗികതൃപ്തിക്കായി അശ്ലീല വീഡിയോകള്‍ സ്ഥിരമായി കാണാറുണ്ടോ? എങ്കില്‍ നിങ്ങള്‍ ഈ രോഗത്തിന് അടിമയാണ്

വിഷാദരോഗികളുടെ കുട്ടികള്‍ ഉന്മേഷക്കുറവുള്ളവരാവാം. ഇത് കുട്ടിയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. മാതാപിതാക്കളിലെ വിഷാദം കുട്ടികള്‍ അവഗണിക്കപ്പെടാനും ഇടയാക്കും. അമ്മമാരെ മാത്രമല്ല പിതാക്കന്‍മാരെയും പ്രസവാനന്തര വിഷാദനിര്‍ണയ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button