KeralaCinemaLatest News

മോഹൻലാലിന്റെ വീടിനുമുമ്പിൽ റീത്ത് വെച്ച് പ്രതിഷേധം

കൊച്ചി : മലയാളത്തിലെ താര സംഘടനയായ അമ്മയിൽ നിന്ന് നാല് നടിമാർ രാജിവെച്ച സംഭവത്തെക്കുറിച്ചും നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെ അമ്മയിലേക്ക് തിരികെ എടുക്കുന്ന സംഭവത്തെക്കുറിച്ചും ഇതുവരെ ഒരു പ്രതികരണവും നടത്താത്ത അമ്മയുടെ പ്രസിഡന്റ് നടൻ മോഹൻലാലിനെതിരെ പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം. മോഹൻലാലിന്റെ വീടിനുമുമ്പിൽ റീത്ത് വെച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം അറിയിച്ചത്.

താരത്തിന്റെ കൊച്ചിയിലെ വീട് പ്രവർത്തകർ ഉപരോധിക്കുകയും ഗേറ്റിന് മുമ്പിൽ റീത്ത് വെയ്ക്കുകയും ചെയ്തു. കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രതിഷേധക്കാരെ തടയാൻ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button