Gulf

സൗദിയിൽ വനിതകൾക്കായി ഇനി വനിതകളുടെ തന്നെ ആംബുലൻസ് സേവനം

ദമാം: വനിതകളുടെ ആംബുലന്‍സ് സേവനവുമായി ഒരു കൂട്ടം വനിതാ ഡോക്ടര്‍മാര്‍ രംഗത്ത്. പൂര്‍ണമായി സജ്ജീകരിച്ച ആംബുലന്‍സുകളുമായി സൗദിയിലെ അല്‍ ഖോബാറിലാണ് ഡോക്ടർമാർ രംഗത്തെത്തിയിരിക്കുന്നത്. തങ്ങള്‍ക്ക് മാനുഷിക സേവനത്തിന്റെ മഹിതമായ മാതൃകകള്‍ സ്വീകരിക്കാനാവുമെന്ന കാഴ്ചപ്പാടാണ് ഇത്തരമൊരു സംരംഭം തുടങ്ങുന്നതിനുള്ള പ്രചോദനമെന്ന് സംഘത്തിലെ അംഗമായ ഡോ: അമാല്‍ അല്‍ സുലൈബിഖ് വ്യക്തമാക്കി.

Read Also: ഒറ്റനമ്പരില്‍ സംസ്ഥാനം മുഴുവന്‍ ട്രോമ കെയര്‍ ആംബുലന്‍സ് സര്‍വീസ്

ഡ്രൈവര്‍, ഡോക്ടര്‍, നഴ്‌സ്, അടങ്ങുന്ന പാരാമെഡിക്കല്‍ സംഘം ഇരുപത്തിനാലു മണിക്കൂറുംസേവനരംഗത്തുണ്ടാകുമെന്നും ഡോ: അല്‍ സുലൈബിഖ് പറയുകയുണ്ടായി. കിഴക്കന്‍ പ്രവിശ്യയിലെ സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വവും മികച്ച സേവനവും നല്‍കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button