ദുബായ്•യു.എ.ഇയില്‍ സ്വര്‍ണവില ആറുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഡോളര്‍ ശക്തിപ്പെട്ടതാണ് വിലയിടിവിന് കാരണം. വിലയിടിഞ്ഞത് സ്വർണ്ണവിപണിക്ക് കരുത്ത് പകരും. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വിലയായ ഗ്രാമിന് 142.75 ദിര്‍ഹത്തിനാണ് കഴിഞ്ഞ ദിവസം വില്പന നടന്നത്.
ഗള്‍ഫില്‍ സ്കൂളുകള്‍ അടയ്ക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അവധിക്ക് നാട്ടിലേക്ക് പോകാൻ ഒരുങ്ങുന്നവരാണ് ഇന്ന് സ്വർണം വാങ്ങാനെത്തിയവരില്‍ ഭൂരിപക്ഷവും. യുഎഇയില്‍ മൂല്യവർധിത നികുതി നിലവിൽ വന്നതിനെത്തുടര്‍ന്ന് സ്വർണ്ണവിപണിയിലുണ്ടായ മാന്ദ്യത്തിന് പ്രകടമായ മാറ്റം വന്നതായി കച്ചവടക്കാര്‍ വ്യക്തമാക്കി.
Post Your Comments