പെണ്‍കുട്ടിയെ ലാത്തി കൊണ്ടടിച്ച രണ്ടു പോലീസുകാര്‍ക്ക് സസ്‌പെന്ഷന്‍

ലഖ്‌നൗ: പെണ്‍കുട്ടിയെ ലാത്തികൊണ്ട് അടിച്ചു പരിക്കേല്‍പിച്ച രണ്ട് ട്രാഫിക് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. ലഖ്‌നൗവിലെ ഗോമതി നഗറില്‍ ജനേശ്വര്‍ മിശ്ര പാര്‍ക്കിനു സമീപത്തു നടന്ന വാഹന പരിശോധനക്കിടെയാണ് പോലീസുകാര്‍ പെണ്‍കുട്ടിയെ മര്‍ദിച്ചത്.

read also: പെണ്‍വേഷം കെട്ടിയ പുരുഷ മോഷ്ടാക്കള്‍; മുന്നറിയിപ്പുമായി പോലീസ്

സസ്‌പെന്റ് ചെയ്യപ്പെട്ട പൊലീസുകാരില്‍ ഒരാളായ അങ്കിത് നഗാര്‍ പെണ്‍കുട്ടിയെ ലാത്തി കൊണ്ട് അടിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ പെണ്‍കുട്ടിയുടെ മൂക്കിനും മുഖത്തും പരിക്കേറ്റു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേരിട്ടുള്ള ഇടപെടലില്‍ ആണ് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യാനുള്ള നടപടി എടുത്തത്. ലഖ്‌നൗ എ.എസ്.പി ചക്രേഷ് ശര്‍മക്കാണ് സംഭവത്തില്‍ അന്വേഷണ ചുമതല.

Share
Leave a Comment