Latest NewsFootballSports

പ്രീക്വാർട്ടർ ലക്ഷ്യമിട്ട് ജപ്പാൻ ; നാണക്കേട് ഒഴിവാക്കാന്‍ പോളണ്ട്

മോസ്‌കോ: ഫിഫ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ഏഷ്യന്‍ സാന്നിധ്യം ഉറപ്പിക്കാന്‍ ജപ്പാന്‍ ഇന്ന് പോളണ്ടിനെതിരെ കളത്തിലിറങ്ങും . ആദ്യ രണ്ടു മത്സരത്തിലും തോറ്റ പോളണ്ടിന് ഈ മത്സരം ജയിച്ചു നാണക്കേട് ഒഴിവാക്കി ആശ്വാസജയത്തോടെ മടങ്ങുക ലക്ഷ്യമിട്ടാകും ഇറങ്ങുക . ഇന്ത്യന്‍ സമയം രാത്രി 7.30ന് വോള്‍ഗോഗ്രാഡ് അരീനയിലാണ് മത്സരം.

fifa polandഫിഫ റാങ്കിങ്ങിൽ എട്ടാമതുള്ള പോളണ്ട് ഗ്രൂപ്പില്‍ അനായാസമായി പ്രീക്വാര്‍ട്ടറിലെത്തുമെന്നായിരുന്നു പ്രതീക്ഷ . എന്നാല്‍ ആദ്യ മത്സരത്തില്‍ സെനഗലിനോടും രണ്ടാം മത്സരത്തില്‍ കൊളംബിയയോടും തോല്‍വി ഏറ്റുവാങ്ങിയ പോളണ്ട് ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരാണ്. തങ്ങളുടെ മുൻ നിര താരങ്ങൾ നിറം മങ്ങിയത് പോളണ്ടിന് തിരിച്ചടിയായിരുന്നു. യോഗ്യതാ റൗണ്ടില്‍ 16 ഗോളടിച്ച് താരമായ ലെവന്‍ഡോസ്‌കിക്ക് ഇതുവരെ ഒരു ഗോള്‍ പോലും നേടാനായിട്ടില്ല. ടീമില്‍ അടിമുടി മാറ്റങ്ങളുമായിട്ടാകും പോളണ്ട് കളത്തിലിറങ്ങാനാണ് സാധ്യത.

ആദ്യ മത്സരത്തില്‍ കൊളംബിയയെ അട്ടിമറിച്ച ജപ്പാന്‍ സെനഗലിനെതിരായ രണ്ടാം മത്സരത്തില്‍ സമനില നേടിയിരുന്നു. പോളണ്ടിനെതിരെ ഒരു സമനില പിടിക്കാൻ കഴിഞ്ഞാൽ ജപ്പാന് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം. ആദ്യ രണ്ടു മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച ടീമില്‍ മാനേജ്‌മന്റ് കാര്യമായ അഴിച്ചുപണി നടത്താൻ സാധ്യതയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button