Kerala

പുതിയ ചീഫ് സെക്രട്ടറിയെ നിയമിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയെ നിയമിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെയാണ് പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചത്. നിലവിലെ ചീഫ് സെക്രട്ടറി പോള്‍ ആന്റണി ശനിയാഴ്ച വിരമികാനിരിക്കെയാണ് ടോം ജോസിനെ ചീഫ് സെക്രട്ടറിയായിയാക്കാൻ മാത്രിസഭായോഗത്തിൽ തീരുമാനമെടുത്തത്.

ALSO READ: നാല് നടിമാർ ‘അമ്മ’യെ കൈവിട്ടു

നിലവില്‍ തൊഴില്‍, ജലവിഭവം, നികുതി വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ടോം ജോസ്.
പോള്‍ ആന്റണിയെക്കാള്‍ സീനിയറായ ഡോ. എ.കെ. ദുബെ, അരുണ സുന്ദര രാജന്‍ എന്നിവര്‍ ഇപ്പോള്‍ കേന്ദ്രത്തില്‍ സെക്രട്ടറിമാരാണ്. ഇവര്‍ കേരളത്തിലേക്കു വരാത്ത സാഹചര്യത്തിലാണു പോള്‍ ആന്റണി ചീഫ് സെക്രട്ടറിയായത്. മിനി ആന്റണിയെ സഹകരണ വകുപ്പ് സെക്രട്ടറിയായും മന്ത്രിസഭായോഗം നിയമിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button