Latest NewsNewsIndiaCrime

ഭാര്യയുടെ കഴുത്തറുത്ത ശേഷം റോഡില്‍ ഉപേക്ഷിച്ചു: മൃതദ്ദേഹത്തിന് കാവലിരുന്ന ഭര്‍ത്താവ് കീഴടങ്ങി

നാഗര്‍കോവില്‍: പ്രണയിച്ചു വിവാഹം കഴിച്ച യുവതിയെ ക്രൂരമായി ഭര്‍ത്താവ് കൊലപ്പെടുത്തി. മനുഷ്യ മനസ്സിനെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് നാഗര്‍കോവിലില്‍ നിന്നും വന്നത്. തിരുനെല്‍വേലി പാളയംകോട്ടയില്‍ മുരുകേശന്റെ മകള്‍ വേലമ്മാളാണ്(21) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് തിരുനെല്‍വേലി താഴയൂത്ത് തെങ്കലം പുതൂര്‍ തെക്ക് സ്ട്രീറ്റില്‍ താമസിക്കുന്ന ബാലഗുരു (27) പോലീസ് മുമ്പാകെ കീഴടങ്ങി.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. മെയ് 31ന് കുറുക്കുന്തറ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇരുവരുടേയും വിവാഹം. ബാലഗുരു പാളയംകോട്ട സെന്‍ട്രല്‍ ജയിലിലെ വാര്‍ഡനായും വേലമ്മാള്‍ നഴ്‌സായും ജോലി ചെയ്ത് വരികയായിരുന്നു. ഇവര്‍ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നെങ്കിലും കുറച്ച് നാളുകള്‍ക്ക് ശേഷം ഇവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടാവുകയും കല്യാണം വേണ്ടന്ന് വെക്കുവാനും തീരുമാനിച്ചു. വേലമ്മാളിന്റെ വീട്ടുകാര്‍ നിര്‍ബന്ധിച്ചാണ് വിവാഹം നടത്തിയത്. വിവാഹ ശേഷം ഇവര്‍ തമ്മില്‍ കലഹം പതിവാകുകയും വേലമ്മാളിന്റെ വീട്ടുകാര്‍ ഇത് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം തിരുച്ചെന്തൂരിലുള്ള ക്ഷേത്രത്തിലേക്ക് തൊഴാനാണെന്നും പറഞ്ഞ് ഇയാള്‍ ഭാര്യയെ കൂട്ടിക്കൊണ്ട് പോകുകയും തിരുനെല്‍വേലി ദേശീയപാതയിലെ വയലിലെത്തി ബൈക്കില്‍ സൂക്ഷിച്ചിരുന്ന വടിവാള്‍ കൊണ്ട് കഴുത്ത് അറക്കുകയുമായിരുന്നു. തിരുനെല്‍വേലി മെഡിക്കല്‍ കോളേജിലേക്ക് വേലമ്മാളിന്റെ മൃതദ്ദേഹം മാറ്റി. കൃത്യം നടത്തി അധികം വൈകാതെ ഇയാള്‍ കീഴടങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button