ഉത്തരം തെറ്റിച്ചെഴുതിയ മൂന്നാം ക്ലാസുകാരനോട് അധ്യാപിക ചെയ്തത് കണ്ണില്ലാത്ത ക്രൂരത. ശനിയാഴ്ചയാണ് സംഭവം നടന്നത്. ഇംഗ്ലീഷ് അധ്യാപികയായ കൃഷ്ണകുമാരി എട്ട് വയസുകാരനായ ഗുന്ദ ചരണിനെ സ്ലേറ്റുകൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു.
ഗുജറാത്തിലെ വ്യാറയിലുള്ള സിപിഎസ് സ്കൂളിലാണ് സംഭവം. സാരമായി പരിക്കേറ്റ ചരണിന് മൂന്ന് സ്റ്റിച്ചുകളുണ്ട്. ചോരയൊലിപ്പിച്ച് നിന്ന കുട്ടിയെ സ്കൂള്‍ അധികൃതര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ തിങ്കളാഴ്ച സ്കൂളിന് മുന്നില്‍ ധര്‍ണ നടത്തി.
Post Your Comments