ലക്‌നൗ: ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ പ്രയോഗിക്കുന്ന മുസ്ലിം വിരുദ്ധത വ്യാജമെന്ന് തെളിയിച്ച് മുസ്ലീം സംഘടന. ഉത്തര്‍ പ്രദേശിലെ രാഷ്ട്രീയ ഷിയാ സമാജാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും പിന്തുയുമായി രംഗത്തുള്ളത്. മുസ്ലിം വിഭാഗങ്ങളുടെ ഏകീകൃത വോട്ടുകളാണ് 2019 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ നോട്ടമിട്ടിരിക്കുന്നത്.
ഇതിനായി രാജ്യത്ത് ചെറുതും വലുതുമായ സംഭവങ്ങൾ പെരുപ്പിച്ചു കാട്ടി വിവാദമാക്കാനും ഇവർ ശ്രമിക്കാറുണ്ട്. എന്നാല്‍ ഇത്തരം നീക്കങ്ങളെ പൊളിക്കുന്നതിനാണ് രാഷ്ട്രീയ ഷിയാ സമാജ് രംഗത്തെത്തിയിരിക്കുന്നത്. ലോക്‌സഭാതിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണക്കുമെന്ന് മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമേ മുസ്ലിം സമുദായത്തെ സംരക്ഷിക്കാന്‍ കഴിയു എന്ന പ്രസ്താവനയുമായാണ് നേതാക്കൾ രംഗത്തെത്തിയത്.
മുസ്ലിംകളില്‍ 18% വരുന്ന ഷിയാകള്‍ക്കു ബിജെപിയല്ലാതെ മറ്റൊരു പാര്‍ട്ടിയും സംരക്ഷണവും കരുതലും നല്‍കിയിട്ടില്ലെന്നും കേന്ദ്രമന്ത്രി മുക്തര്‍ അബ്ബാസ് നഖ്വി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കു ബിജെപി അര്‍ഹമായ പരിഗണന നല്‍കിയിട്ടുണ്ടെന്നും ബുക്കല്‍ നവാബ് പറഞ്ഞു.
Post Your Comments