Kerala

സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശക്തമായ കാറ്റിനോടൊപ്പം മഴയ്ക്കും സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ആയതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് പോകരുതെന്നും ഈ മുന്നറിയിപ്പ് ചൊവ്വാഴ്ച ഉച്ചക്ക് 2 മണി മുതല്‍ അടുത്ത 24 മണിക്കൂറിലേക്ക് ബാധകമായിരിക്കുമെന്നും അറിയിച്ചു.

Also Read : കേരളത്തില്‍ മൂന്ന് ദിവസം അതിശക്തമായ മഴയും കാറ്റും : ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ജാഗ്രതാ നിര്‍ദേശം

കേരളാ തീരത്ത് പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ട്. കൂടാതെ തീരത്ത് കടല്‍ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആകാനും സാധ്യതയുണ്ട്.

ലക്ഷദ്വീപ് തീരത്ത് പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യത. ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button