Gulf

യുഎഇയിൽ എണ്ണായിരത്തിലേറെ വർഷങ്ങൾ പഴക്കമുള്ള ഗ്രാമം കണ്ടെത്തി

അബുദാബി: എണ്ണായിരത്തിലേറെ വർഷങ്ങൾ പഴക്കമുള്ള ഗ്രാമം അബുദാബിയിൽ കണ്ടെത്തി. നിയോലിത്തിക് അല്ലെങ്കിൽ പുതിയ ശിലായുഗത്തിൽ പണികഴിപ്പിച്ച കെട്ടിടങ്ങളാണ് ഇവിടെയുള്ളതെന്നാണ് സൂചന. വളരെ മികച്ച രീതിയിൽ നിർമ്മിച്ച വീടുകൾ വർഷങ്ങൾക്ക് ശേഷവും ഇത്തരത്തിൽ നിലനിൽക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: ഒളിച്ചോട്ടം ഒഴിവാക്കാൻ ഈ ഗ്രാമം കണ്ടെത്തിയ വഴി ഏവരെയും ഞെട്ടിക്കും

മൃഗങ്ങളെ വളർത്തുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനുമായി പ്രത്യേക സ്ഥലങ്ങൾ ഈ വീടുകളിൽ ഉണ്ടായിരുന്നു. ഗ്രാമത്തിൽ പത്ത് വീടുകളാണുള്ളത്. ഇത് രൂപകല്പനയിലും നിർമ്മാണത്തിലും ശ്രദ്ധേയമായ സമാനതകൾ പുലർത്തുന്നുണ്ട്. 8,000 വർഷങ്ങൾക്ക് മുൻപ് ഈ ഗ്രാമം എങ്ങനെ ആയിരുന്നു എന്ന് കണ്ടെത്താനായി പുരാവസ്തു വിദഗ്ധർ ഗ്രാമം ഇപ്പോൾ ഡിജിറ്റലായി പുനർനിർമ്മിക്കാൻ ശ്രമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button