കൊച്ചി : മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയിലേക്ക് നടൻ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ വനിതാ സംഘടനയായ വുമൻ ഇൻ കളക്റ്റീവ് അംഗങ്ങൾ രംഗത്ത്. തിരിച്ചെടുക്കാനുള്ള തീരുമാനത്തെ അപലപിക്കുന്നുവെന്നും ഈ തീരുമാനം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും വനിതാ സംഘടന അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് സംഘടന നിലപാട് വ്യക്തമാക്കിയത്.
ഇന്നലെ കൊച്ചിയിൽ നടന്ന അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ പുതിയ അംഗംങ്ങളെ നിയമിച്ചിരുന്നു. ഈ മീറ്റിംഗിലാണ് നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെ തിരിച്ചെടുക്കാൻ സംഘന തീരുമാനിച്ചത്.
Post Your Comments