സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ വാട്സ്ആപ്പിലൂടെ ലഭിക്കുന്ന വ്യാജ സന്ദേശങ്ങള്‍ക്ക് ഇനിമുതല്‍ പിഴ ഈടാക്കും. സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിലൊരു തീരുമാനം. യുഎഇയാണ് പുതിയ തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇത്തരം വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കും തടവ് ശിക്ഷയും പിഴയും ഈടാക്കും. ഒരു വര്‍ഷം മുതല്‍ നാല് വര്‍ഷം വരെ തടവ് ശിക്ഷയും 25,000 ദിര്‍ഹം മുതല്‍ 1 മില്ല്യണ്‍ ദിര്‍ഹം വരെ പിഴ ഈടാക്കാനും യുഎഇ അധികൃതര്‍ തീരുമാനിച്ചു. വ്യാജ വാര്‍ത്ത പ്രചിപ്പിച്ചാലുള്ള പുതിയ നിയമത്തെക്കുറിച്ച് ടെലികമ്യൂണിക്കേഷന്‍ ആന്‍ഡ് റെഗുലേറ്ററി അതോറിറ്റി ആണ് അവരുടെ ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.
Also Read : യുഎഇയിൽ വാട്സാപ്പിലൂടെ ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ചെയ്യേണ്ടത് ഇതാണ്
കൂടാതെ വാട്സ്ആപ്പിലേക്ക് വരുന്ന അനാവശ്യമായ മെസ്സേജുകള്‍ വായിച്ച് അവര്‍ പറയുന്നതുപോലെ ചെയ്യരുതെന്നും അറിയാത്ത നമ്പരുകളില്‍ നിന്നും വരുന്ന ലിങ്കുകള്‍ തുറന്ന് നോക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ വരുന്ന ലിങ്കുകള്‍ തുറന്ന് നോക്കിയാല്‍ നമ്മുടെ അക്കൗണ്ടിന്റെ പ്രൈവസി നഷ്ടമാകുമെന്നും എല്ലാവരും സൂക്ഷിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
Post Your Comments