ക്വാലാലംപൂര്‍ : മാതൃരാജ്യത്തേക്കോ മറ്റെങ്ങോട്ടേയ്ക്കോ പോകാന്‍ കഴിയാതെ വിമാനയാത്രക്കാരന്‍ 105 ദിവസം എയര്‍പോര്‍ട്ടില്‍ . ഹസന്‍ അല്‍ കോനാര്‍ ലിംപോ എന്ന സിറിയന്‍ പൗരനാണ് ഈ ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് 7 ന് ക്വാലാലംപൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ അദ്ദേഹത്തിന് മലേഷ്യയില്‍ ഇറങ്ങാന്‍ മലേഷ്യന്‍ ഗവണ്‍മെന്റ് അനുവാദം നല്‍കിയില്ല. ഇവിടുന്ന് പോകാനും അനുവാദം നല്‍കിയില്ല. ഇതേ തുടര്‍ന്ന് 105 ദിവസങ്ങളായി താന്‍ എയര്‍പോര്‍ട്ടില്‍ തന്നെയാണ് താമസിക്കുന്നതെന്ന് കാണിച്ച് സിറിയന്‍ പൗരന്‍ തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.
സിറിയയില്‍ ഇന്‍ഷുറന്‍സില്‍ ജോലി നോക്കിയിരുന്ന അദ്ദേഹം 2006ല്‍ സിറിയ വിട്ടു. തുടര്‍ന്ന് 10 വര്‍ഷമായി യു.എ.ഇയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടെ ഹസന്‍ ലിംപോയുടെ റെസിഡന്‍സി വിസ നഷ്ടപ്പെടുകയും യു.എ.ഇ അധികൃതര്‍ ഹസന്‍ ലിംപോയെ മലേഷ്യയിലേയ്ക്ക് നാടുകടത്തുകയുമായിരുന്നു.
മലേഷ്യയിലേയ്ക്ക് വരുന്നതിന് മുമ്പ് ഹസന്‍ ലിംപോ കമ്പോഡിയയിലേയ്ക്ക് പോയിരുന്നെങ്കിലും കുടിയേറ്റക്കാരനായതിനാല്‍ അവിടേയ്ക്ക് പ്രവേശിക്കുന്നതിന് അനുമതി നിഷേധിക്കുകയായിരുന്നു.
സിറിയയിലെ ആഭ്യന്തരയുദ്ധത്തില്‍ ഹസന്‍ലിംപോയുടെ വീടും ബന്ധുക്കളും നഷ്ടമായിരുന്നു.
സിറിയന്‍ ജനത നേരിടുന്ന പ്രശ്‌നങ്ങളും അദ്ദേഹം വീഡിയോയില്‍ തുറന്നു പറയുന്നുണ്ട്. 6.3 മില്യണ്‍ സിറിയന്‍ പൗരന്‍മാര്‍ വിസയില്ലാതെ കുടിയേറ്റക്കാരായി വിവിധ രാജ്യങ്ങളിലുണ്ട്. ഭൂരിഭാഗം സിറിയന്‍ പൗരന്‍മാര്‍ക്കും യുദ്ധത്തില്‍ വീട് നഷ്ടമായവരാണ്. എന്നാല്‍ ഈ അഭയാര്‍ത്ഥികള്‍ ആ രാജ്യത്തെ സാമ്പത്തികാവസ്ഥയെ ബൂസ്റ്റ് ചെയ്യുകയാണെന്ന് ഐ.എം.എഫ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
ഈ വീഡിയോ സോഷ്യല്‍മീഡിയ വഴി പുറത്ത് വിട്ടതോടെ ഏതെങ്കിലും രാജ്യം തനിക്ക് അഭയം തരുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഹസന്‍ലിംപോ എന്ന ചെറുപ്പക്കാരന്‍
Post Your Comments