യുഎഇ: പണം ആവശ്യപ്പെട്ടുകൊണ്ട് നിങ്ങളുടെ കൂട്ടുകാരിൽ നിന്നോ ബന്ധുക്കളിൽ നിന്നോ വാട്സാപ്പിൽ സന്ദേശം ലഭിക്കുണ്ടോ? എങ്കിൽ ശ്രദ്ധിക്കുക, ഒരു പുതിയ തരം തട്ടിപ്പാണിത്. ഇത്തരം സന്ദേശങ്ങൾ അയയ്ക്കുന്നത് നിങ്ങളുടെ യഥാർത്ഥ സുഹൃത്തായിരിക്കില്ല. അവരുടെ വാട്സാപ്പ് ഉപയോഗിച്ച് തട്ടിപ്പുകാരായിരിക്കും ഈ സന്ദേശം അയയ്ക്കുക. ഇത്തരം സന്ദേശങ്ങൾക്ക് മറുപടി നൽകാതിരിക്കുക.
ALSO READ:യുഎഇയിൽ തൊഴിൽസ്ഥലത്ത് അപകടത്തിൽപ്പെട്ട് തൊഴിലാളി; പിന്നീട് സംഭവിച്ചത്
എന്തെങ്കിലും സമ്മാനം അടിച്ചിട്ടുണ്ടെന്ന് പറഞ്ഞ് കോളുകൾ വരുകയും, ഇവർ നിങ്ങളുടെ വാട്സാപ്പ് നമ്പർ ചോദിക്കാനും ഇടയുണ്ട്. ഇത്തരം കോളുകൾക്കും മറുപടി നൽകരുത്. ഇങ്ങനെ വരുന്ന വ്യജ കോളുകൾക്ക് നിങ്ങൾ മറുപടി നൽകിയാൽ തട്ടിപ്പുകാർക്ക് നിങ്ങളുടെ വാട്സാപ്പ് ആക്സസ് ലഭിക്കും ഇതിലൂടെ നിങ്ങളുടെ കോൺടാക്ടിൽ ഉള്ളവർക്ക് സന്ദേശങ്ങൾ അയയ്ക്കാനും അവരിൽ നിന്ന് പണം തട്ടാനും ആകും. ഇത്തരത്തിലുള്ള നിരവധി പരാതികൾ ലഭിച്ചതായി ഷാർജ പോലീസ് അറിയിച്ചു.
Post Your Comments