തിരുവനന്തപുരം : കേരളത്തില്‍ മൂന്ന് ദിവസം അതിശക്തമായ മഴയും കാറ്റും. ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ജാഗ്രതാ നിര്‍ദേശം. 24 മണിക്കൂറിനുള്ളില്‍ കേരള – കര്‍ണാടക തീരത്ത് 35 കിലോമീറ്റര്‍ മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.
Post Your Comments