പാലക്കാട്•പാലക്കാട്ടെ സര്‍ക്കാര്‍ സ്കൂളില്‍ നടക്കുന്നത് താലിബാന്‍ മോഡല്‍ ഭരണമെന്ന് ആരോപണം. പാലക്കാട് എലപ്പുള്ളി ഗവ. എ.പി സ്‌കൂളിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സ്‌കൂളിലെ പ്രിന്‍സിപ്പല്‍ വത്സല വിദ്യാര്‍ത്ഥികളുടെ വ്യക്തിസ്വാതന്ത്യത്തെ ഹനിക്കുന്ന തരത്തില്‍ താലിബാന്‍ മോഡല്‍ ഭരണമാണ് നടത്തുന്നത് എന്നാണ് ആരോപണം.
കുറി തൊട്ടും, ചരട് കെട്ടിയും മുടി നീട്ടി വളര്‍ത്തിയുമെല്ലാം സ്‌കൂളില്‍ വന്നാല്‍ ടി.സി നല്‍കി പുറത്താക്കുമെന്ന് പ്രിന്‍സിപ്പള്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തി.
പ്രിന്‍സിപ്പലിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. രക്ഷിതാക്കള്‍ക്ക് പുറമേ വിദ്യാര്‍ത്ഥി സംഘടനകളും പ്രിന്‍സിപ്പാളിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments