വിമര്‍ശനം നിര്‍ത്തിയില്ലെങ്കില്‍ താന്‍ തുണിയുരിഞ്ഞ് നഗ്നയാകുമെന്ന് പ്രമുഖ ഗായിക. ഒഡിയ ഗായികയും സംഗീത സംവിധായികയുമായി സോന മൊപത്രയാണ് ഇത്തരത്തില്‍ പ്രതികരിച്ചത്. 17-ാം നൂറ്റാണ്ടില്‍ ഭക്ത സലാബെഗ എഴുതിയ ഒഡിയ ഭക്തിഗാനം മോശമയി അവതരിപ്പിച്ചു എന്നതില്‍ പ്രതിഷേധിച്ച് വിമര്‍ശനം ഉയര്‍ന്നതോടെയാണ് ഇനിയും പ്രതികരിച്ചാല്‍ താന്‍ തുണിയുരിയുമെന്ന് ഇവര്‍ പറഞ്ഞത്.
read also: ഓഡീഷന്റെ സമയത്ത് നിര്‍മ്മാതാവ് തന്നോട് വസ്ത്രമൂരാന്‍ ആവശ്യപ്പെട്ടു: വെളിപ്പെടുത്തലുമായി ഗായിക
യഥാര്‍ത്ഥ ഗാനത്തെ ആക്ഷേപിക്കുന്ന തരത്തിലായിരുന്ന പുതിയ ഗാനം എന്നാണ് സോഷ്യല്‍ മീഡിയകളിലും ഉയരുന്ന വിമര്‍ശനം. വിഷ്ണു അവതാരത്തെ കുറിച്ച് മുസ്ലീം ഭക്തന്‍ ലോര്‍ഡ് ജഗന്നാഥാണ് ഗാനം രചിച്ചത്. ഗാനത്തിലെ വാക്കുകളുടെ ഉച്ചാരണം തെറ്റിപോയതാണ് ഇത്രയും വിഷയത്തിന് വഴിവെച്ചത്. എഴുത്തുകാരന്റെ പേരുള്‍പ്പെടെ ഒരു ഡസനോളം വാക്കുകളുടെ ഉച്ചാരണങ്ങളാണ് സോന തെറ്റിച്ചുവെന്നാണ് ആരോപണം.
അതേസമയം ട്വിറ്ററിലൂടെയാണ് സോന പ്രതികരിച്ചത്.
Post Your Comments