ചുരക്ക ജ്യൂസ് കുടിച്ച് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ വൻ ആശങ്കയാണ് ഉയരുന്നത്. ഈ വർഗ്ഗത്തിൽപ്പെട്ടതായതുകൊണ്ടുതന്നെ കുക്കുംബർ ഉൾപ്പെടെയുള്ള പച്ചക്കറികളും അപകടകാരികളാണോ എന്നാണ് ആളുകളുടെ സംശയം. എന്നാൽ ഇതിൽ ഭയക്കാൻ ഒന്നുമില്ലെന്നും അതേസമയം ഈ വക പച്ചക്കറികള്‍ക്ക് കയ്പുണ്ടെങ്കില്‍ കഴിക്കരുതെന്നുമാണ് ഡോക്ടര്‍മാർ നിർദേശിക്കുന്നത്. ചുരക്ക, കുക്കുംബർ എന്നിവ അടങ്ങുന്ന കുകുര്‍ബിറ്റ്സ് അഥവാ കുകുര്‍ബിടാസി കുടുംബത്തിലെ എല്ലാ പച്ചക്കറികളും കുറച്ച് വിഷമയമാണെന്ന് ഏവര്‍ക്കും അറിയാവുന്ന കാര്യമാണെന്നാണ് റൂബി ഹാള്‍ ക്ലിനിക്കിലെ ഗസ്സ്ട്രോഎന്ററോളോജിസ്റ്റായ ഡോ ശീതള്‍ ഡാഡ്ഫെയില്‍ പറയുകയുണ്ടായി. ഇവ എങ്ങനെ കഴിച്ചാലും ചിലര്‍ക്ക് ഛര്‍ദി, രക്തം ഛര്‍ദിക്കല്‍ എന്നിവയുണ്ടാകാമെന്നും ചിലരില്‍ മരണം വരെ സംഭവിക്കാനിടയുണ്ടാകുമെന്നും ശീതൾ പറയുകയുണ്ടായി.
Read Also: സൂക്ഷിക്കുക: ഏറ്റവും വിഷമയമായ ഏഴ് പഴങ്ങളും പച്ചക്കറികളും ഇവയാണ്
അതേസമയം ചുരക്ക കഴിച്ച് സ്ത്രീ മരിച്ചത് പോലുള്ള സംഭവങ്ങള്‍ അപൂര്‍വമാണെന്നും ഇത്തരം പച്ചക്കറികള്‍ നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നുണ്ടെന്നും അതിനാല്‍ ഇവയെ ചൊല്ലി അനാവശ്യ വേവലാതി വേണ്ടെന്നുമാണ് മറ്റൊരു ഡോക്ടറായ ഡോ. അജിത്ത് കോല്‍ഹാല്‍ട്ട്കര്‍ വ്യക്തമാക്കുന്നത്. ഇവയ്ക്ക് കയ്പ്പ് ഉണ്ടെങ്കിൽ കഴിക്കരുതെന്നും വൃത്തിയുള്ള സ്ഥലത്ത് നിന്നും മാത്രമേ ഇവ വാങ്ങാവൂ എന്നും അദ്ദേഹം പറയുകയുണ്ടായി. സ്ത്രീ കഴിച്ച ചുരക്കയിൽ കുകുര്‍ബിറ്റാസിന്‍ കൂടുതലുണ്ടായതിനാലാണ് മരണം സംഭവിച്ചതെന്നാണ് ഡോ. ഭൂഷന്‍ ശുക്ല പറയുന്നത്. ഇത് പ്രകൃതിപരമായ ഒരു വിഷമാണെന്നും ഇത് കുക്കുംബർ കുടുംബത്തിലെ പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കുന്നതാണെന്നും അദ്ദേഹം പറയുന്നു.
Post Your Comments