ദമ്മാം•സമൂഹമാധ്യമത്തില്‍ പ്രവാചകന് മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ മലയാളി യുവാവ് അറസ്റ്റില്‍. ദമാമില്‍ ഡിസൈന്‍ എന്‍ജിനിയറായി ജോലി ചെയ്തു വരികയായിരുന്ന ആലപ്പുഴ സ്വദേശിയായ യുവാവാണ് ജയിലിലായത്. ജോലി സ്ഥലത്ത് സഹ പ്രവര്‍ത്തകയുമായുള്ള ചാറ്റിങ്ങിലാണ് യുവാവ് മോശമായ രീതിയില്‍ സംസാരിച്ചത്. തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇയാള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. തുടര്‍ന്ന് യുവാവിനെ തുഖ്ബ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ് .
ശരിയ നിയമം നിലവിലുള്ള സൗദി അറേബ്യയില്‍ പ്രവാചക നിന്ദയ്ക്ക് കടുത്ത ശിക്ഷയാണ് നല്‍കുന്നത്.
Post Your Comments