മോസ്കോ: കരയാനിരുന്ന ആരാധകരെ ആതിവേഗത്തില്‍ സന്തോഷിപ്പിച്ച ജര്‍മ്മനി റഷ്യന്‍ മണ്ണി കുറിച്ചത് വിശ്വസിക്കാനാകാത്ത ചരിത്രം. സ്വീഡനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ജര്‍മ്മനി ലോകകപ്പ് സാധ്യതകള്‍ നിലനിര്‍ത്തിയത്. 1-1 എന്ന് നിലയില്‍ സമനില ഉറപ്പിച്ച ചാമ്പ്യന്മാര് എക്സ്ട്രാടൈമിലാണ് വിജയഗോള്‍ നേടിയത്.
read also: വീണ്ടും ഒരു മെക്സിക്കന്‍ തരംഗം : പൊരുതി തോറ്റ് കൊറിയ
എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷങ്ങളിലൊന്നില്‍ ലഭിച്ച ഫ്രീ കിക്ക് ലക്ഷ്യത്തിലെത്തിച്ച് ടോണി ക്രൂസാണ് അവിശ്വസനീയ വിജയം സമ്മാനിച്ചത്. ഒന്നാം പകുതിയില്‍ ഗോള്‍ വഴങ്ങി പിന്നീലായിരുന്നു മുള്ളറും സംഘവും. എന്നാല്‍ രണ്ടാം പകുതിയില്‍ ഊര്‍ജം വീണ്ടെടുത്ത് രണ്ട് പ്രാവശ്യം ലക്ഷ്യം കണ്ടതോടെ റഷ്യന്‍ ലോകകപ്പിലെ ആദ്യ ജയം ജര്‍മ്മനി രുചിച്ചു.
മത്സരത്തിന്റെ 32ാം മിനിറ്റില്‍ ഓല ടോയ്വോനെയാണ് മുള്ളറെയും സംഘത്തെയും ഞെട്ടിച്ച് സ്വീഡിഷ് ആരാധകര്‍ക്ക് ആഘോഷത്തിനവസരം നല്‍കിയത്. ഒരു ഗോള്‍ വഴങ്ങിയതോടെ രണ്ടാം പകുതിയില്‍ ജര്‍മ്മനി ഉണര്‍ന്ന് കളിച്ചു. ഗോളെന്നുറച്ച ഒരുപിടി അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. ഒടുവില്‍ 48-ാം മിനിറ്റില്‍ ജര്‍മന്‍ ആരാധകര്‍ കാത്തിരുന്ന നിമിഷമെത്തി. മധ്യഭാഗത്തു നിന്ന് വെര്‍ണര്‍ നല്കിയ പാസ് മാര്‍ക്കോ റിയൂസ് കൃത്യമായി സ്വീഡിഷ് ഗോള്‍വര കടത്തി.
പിന്നീട് എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷങ്ങളില്‍ ജിമ്മി ദര്മാസ സമ്മാനിച്ച ഫ്രീ കിക്കെടുത്ത ടോണി ക്രൂസ് അത് ഗോളാക്കി മാറ്റുകയായിരുന്നു.
Post Your Comments