പാലക്കാട്: മനുഷ്യ ജീവന് അപകടകരമാകുന്ന ഫോര്‍മാലിന്‍ കലര്‍ത്തിയ മീന്‍ വാളയാറില്‍ നിന്നും പിടികൂടി. ആന്ധ്രയില്‍ നിന്നും കൊണ്ടുവന്ന 4000 കിലോ മീനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടികൂടിയത്. ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായാണ് പരിശോധന നടത്തിയത്. വിശദ പരിശോധനയ്ക്കായി കാക്കനാട്ടെ ലാബിലേക്ക് എത്തിച്ചു.
Also Read : വില്‍പ്പനയ്‌ക്കെത്തിച്ച ഫോര്‍മാലിന്‍ കലര്‍ന്ന ഉപയോഗ ശൂന്യമായ 12000 കിലോ മത്സ്യം പിടികൂടി
അതേസമയം നേരത്തെ മലയാളികള്‍ കഴിക്കുന്നത് അര്‍ബുദത്തിന് കാരണമാകുന്ന മത്സ്യമാണെന്ന് കണ്ടെത്തിയിരുന്നു. മൃതദേഹങ്ങള്‍ കേടുവരാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവായ ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യമാണ് മലയാളികള്‍ ഇപ്പോള്‍ സ്ഥിരമായി കഴിക്കുന്നത്.
ഒരു കിലോ മീനില്‍ 63.6% അളവില്‍ ഫോര്‍മാലിന്‍ ഉണ്ടെന്ന് ഉണ്ടെന്ന് പരിശോധനയില്‍ നിന്ന് കണ്ടെത്തി. ചെക്ക്‌പോസ്റ്റുകളില്‍ നിന്ന് 14,000 കിലോ മത്സ്യം പിടിച്ചെടുത്ത് നേരത്തെ തിരിച്ചയച്ചിരുന്നു. ഇത്തരം ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം കഴിക്കുന്നത് അര്‍ബുദത്തിനും അള്‍സറിനും വരെ കാരണമാകുന്നു.
Post Your Comments