International

മുഖക്കുരു മാറാന്‍ വിലകൂടിയ ക്രീമുകള്‍ വേണ്ട, നായയുടെ മൂത്രം മതിയെന്ന് യുവതി(വീഡിയോ)

യുവതികളെയും യുവാക്കളെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് മുഖക്കുരു. മുഖക്കുരു വന്നു കഴിഞ്ഞെന്നാല്‍ പിന്നീട് മാറുവാനും മുഖത്തെ പാട് മാറുവാനും അത്ര എളുപ്പമല്ല. മുഖക്കുരുവില്‍ നിന്നും രക്ഷ നേടാനായി വന്‍ വിലയുള്ള ക്രീമുകള്‍ പലരും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ മുഖക്കുരു മാറാന്‍ ഇനി ക്രീമുകളോ ഒന്നും വേണ്ടെന്നും നായയുടെ മൂത്രം മതിയെന്നുമാണ് ഒരു യുവതി പറയുന്നത്.

read also: മുഖക്കുരുവിന് ചികിത്സ

അമേരിക്കക്കാരിയായ ലിന്‍ ല്യൂവാണ് തന്റെ മുഖക്കുരുമാറാന്‍ സ്വന്തം നായയുടെ മൂത്രം കുടിക്കുന്നത്. ഇതിന്റെ ഒരു വീഡിയോയും ഇവര്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നായയുയെ മൂത്രം കുടിച്ചാല്‍ പ്രകൃതിദത്ത സൗന്തര്യം ലഭിക്കുമെന്നാണ് ലിന്‍ പറയുന്നത്. മാത്രമല്ല മറ്റ് സൗന്ദ്രര്യവര്‍ധക വസ്തുക്കള്‍ ഒന്നും ഉപയോഗിക്കേണ്ടി വരില്ലെന്നും ലിന്‍ പറയുന്നു.

പ്ലാസ്റ്റിക് കപ്പില്‍ നായയുടെ മൂത്രം ശേഖരിച്ച ശേഷം കുടിക്കുന്ന വീഡിയോ ലിന്‍ സോഷ്യല്‍ മീഡിയകളില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. അതേസമയം വീഡിയോ ഫേക്കാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. കാരണം നായയുടെ മൂത്രം ശേഖരിക്കുന്ന സമയം പ്ലാസ്റ്റിക് കപ്പ് മറഞ്ഞാണ് ഇരിക്കുന്നതെന്നും അതിനാല്‍ നായയുടെ മൂത്രം തന്നെയാണ് ഇതെന്ന് വിശ്വസിക്കാനികില്ലെന്നുമാണ് പലരും പറയുന്നത്.

നായയുടെ മൂത്രത്തില്‍ വൈറ്റമിന്‍ എ, വൈറ്റമിന്‍ ഇ എന്നിവ അടങ്ങിയിട്ടുണ്ട്. മാത്രല്ല 10 ഗ്രാം കാല്‍സിയവും അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സറിനെ ഇല്ലാതാക്കാന്‍ സഹായിക്കുമെന്നും ലിന്‍ പറയുന്നു. ഇത് കുടിക്കുമ്പോള്‍ നല്ല ഉന്മേഷവും ഉണര്‍വും തോന്നുന്നെന്നും യുവതി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button