Kerala

യുവാവിന്റെ മരണം കൊലപാതകം : കൊലയ്ക്ക് പിന്നില്‍ അമ്മയും സഹോദരിയും : മൃതദേഹം കത്തിച്ചുകളയണമെന്ന് അമ്മയുടെ ആവശ്യം

തിരുവനന്തപുരം : മാനസികവിഭ്രാന്തിയുള്ള യുവാവിനെ കൊല്ലാന്‍ തീരുമാനിച്ചത് യുവാവിന്റെ മാതാവും സഹോദരിയും. മനസാക്ഷിയ്ക്ക് നിരക്കാത്ത സംഭവം നടന്നത് തലസ്ഥാനതത്. മാനസിക വിഭ്രാന്തിയുള്ള വിഴിഞ്ഞം സ്വദേശിയായ വിനു (25) എന്ന യുവാവിനെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് ഈ മാസം രണ്ടാം തീയതിയാണ്. വീട്ടുകാരെ ഉപദ്രവിക്കുന്നതിനാല്‍ അമ്മയും സഹോദരിയും അടക്കമുള്ളവര്‍ വേറൊരു വീട്ടിലേക്കു താമസം മാറ്റിയിരുന്നു. വീട്ടില്‍നിന്നു ദുര്‍ഗന്ധം ഉയര്‍ന്നതിനെത്തുടര്‍ന്നു നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് വിനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണം എന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. എന്നാല്‍ നാട്ടുകാര്‍ സമാന്തരമായി നടത്തിയ അന്വഷണത്തില്‍ വിനുവിന്റെ അമ്മയും സഹോദരിയും സഹോദരീ ഭര്‍ത്താവുമാണ് കൊലപാതകം നടത്തിയതെന്നു കണ്ടെത്തി. സിനിമക്കഥയെ വെല്ലുന്ന സംഭവങ്ങളാണ് വിഴിഞ്ഞം തീരത്തു കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്.

Read Also : ട്രാക്ടറിന് മുന്നിലേയ്ക്ക് അമ്മയെ വലിച്ചെറിഞ്ഞ് മകൻ; കാരണം ഞെട്ടിക്കുന്നത്

വിഴിഞ്ഞം അടിമലത്തുറ വിനിത ഹൗസില്‍ പരേതനായ വിന്‍സന്റിന്റെയും നിര്‍മലയുടെയും മകന്‍ വിനു ഏറെ നാള്‍ ഗള്‍ഫിലായിരുന്നു. തിരിച്ചെത്തിയശേഷം മാനസിക വിഭ്രാന്ത്രി പ്രകടിപ്പിച്ചിരുന്നു. അമ്മയെയും സഹോദരിയെയും പലതവണ ശാരീരികമായി ഉപദ്രവിച്ചു. സഹോദരിയുടെ മകളെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വീടിനു തീവയ്ക്കുകയും ചെയ്തതോടെ ബന്ധുക്കള്‍ മറ്റൊരു വീട്ടിലേക്കു താമസം മാറി. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന വിനുവിന് നാട്ടുകാരില്‍ ചിലരാണ് ഭക്ഷണം നല്‍കിയിരുന്നത്. വീട്ടില്‍നിന്നു ദുര്‍ഗന്ധം ഉയര്‍ന്നതിനെത്തുടര്‍ന്നു നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ വിനുവിന്റെ മൃതശരീരം കണ്ടെടുത്തു. പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും മൃതദേഹം അഴുകിയതിനാല്‍ കാര്യമായ തെളിവുകള്‍ കണ്ടെത്താനായില്ല. ഹൃദയത്തില്‍ ബ്ലോക്കുകളുണ്ടായിരുന്നെന്നും മരണകാരണം ഹൃദയാഘാതം ആകാമെന്നുമായിരുന്നു ഡോക്ടര്‍മാരുടെ നിലപാട്. അതോടെ കേസ് അന്വേഷണം നിലച്ചു

എന്നാല്‍ നാട്ടുകാര്‍ക്ക് ഇത് കൊലപാതകമാണെന്ന് തോന്നലോടെ അവര്‍ സമാന്തരമായി അന്വേഷണം ആരംഭിച്ചു. മരണം നടന്ന ദിവസം വിനുവും സഹോദരീ ഭര്‍ത്താവ് ജോയിയും തമ്മില്‍ തുറയില്‍വച്ച് അടിയുണ്ടായി. അന്നു ജോയിയുടെ കൂടെയുണ്ടായിരുന്ന വിഴിഞ്ഞം സ്വദേശി ജിജിനെ നാട്ടുകാര്‍ വിവരങ്ങളറിയാന്‍ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. വിനു മരിച്ച ദിവസം രാത്രി വീട്ടില്‍നിന്നു ബഹളം കേട്ടെങ്കിലും പതിവു ബഹളമാണെന്നു കരുതി നാട്ടുകാര്‍ അവഗണിക്കുകയായിരുന്നു.

ജിജിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയതോടെ നാട്ടുകാരില്‍ ചില സംശയങ്ങള്‍ ബലപ്പെട്ടു. കൊലപാതകം നടക്കുന്നതിനു തലേദിവസം വിനുവിന്റെ അളിയന്‍ ജോയിയോടൊപ്പം നാലു പേരെ കണ്ടെന്ന വിവരം ലഭിച്ചതോടെ നാട്ടുകാരില്‍ ചിലര്‍ രഹസ്യമായി അന്വേഷണമാരംഭിച്ചു. വിനുവിനെ മര്‍ദിച്ച യുവാവിനെ അന്വേഷിച്ച് പരിസര പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. 21ന് വൈകിട്ട് ജിജിന്‍ ചപ്പാത്ത് ജംക്ഷനിലെത്തിയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നു നാട്ടുകാര്‍ സംഘടിച്ചു ജിജിനെ പിടികൂടി. ചോദ്യം ചെയ്തപ്പോള്‍ മദ്യലഹരിയിലായിരുന്ന ജിജിന്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞു – വിനുവിനെ കൊന്നതാണ്. നാട്ടുകാര്‍ അതു റെക്കോര്‍ഡ് ചെയ്തു വാട്‌സാപ്പ് ഗ്രൂപ്പുകളിലിട്ടതോടെ പൊലീസെത്തി ജിജിനെ അറസ്റ്റു ചെയ്തു. പിന്നീട് കൂട്ടാളികളെയും അറസ്റ്റു ചെയ്തു.

വിഷം നല്‍കി കൊല്ലാനായിരുന്നു ആദ്യ തീരുമാനം. വിനുവിന്റെ അമ്മയും സഹോദരിയും പിന്തുണച്ചു. പിന്നീട് ജോയി തന്റെ ബന്ധുവായ ജിജിനോടു വിവരങ്ങള്‍ പറഞ്ഞു. ജിജിന്‍ സുഹൃത്തുക്കളെയും കൂട്ടി. ഇവര്‍ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തോടടുത്ത പാര്‍ക്കിങ് കേന്ദ്രത്തിലും അടിമലത്തുറ തീരത്തെ പാറപ്പുറത്തും സംഘടിച്ച് കൃത്യം ആസൂത്രണം ചെയ്തു. തുടര്‍ന്ന്, രാത്രിയില്‍ വിനു താമസിക്കുന്ന വീട്ടിലെത്തി ഉറങ്ങിക്കിടന്ന യുവാവിന്റെ തല ബീയര്‍ കുപ്പി കൊണ്ട് അടിച്ചു പൊട്ടിച്ചു. പിന്നീടു തോര്‍ത്തുകൊണ്ട് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. മരണം ഉറപ്പാക്കിയശേഷം 11.30 ഓടെ സംഘം മടങ്ങി.

കൊലപാതകം നടത്തിയശേഷം മുഖ്യപ്രതി ജോയി ഭാര്യയും വിനുവിന്റെ സഹാദരിയുമായ വിനിതയെ വിളിച്ചു വിവരം പറഞ്ഞു. ‘എടീ, അവന്‍ തീര്‍ന്നു’ എന്നായിരുന്നു സന്ദേശമെന്നു പൊലീസ് പറയുന്നു. തീര്‍ന്നെങ്കില്‍ എവിടെയെങ്കിലു മറവു ചെയ്യാനായിരുന്നു ഭാര്യയുടെ മറുപടി. ചുട്ടുകളയാനാണ് വിനുവിന്റെ അമ്മ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button