India

ഗൃഹപ്രവേശന ചടങ്ങില്‍ വിളമ്പിയ ഭക്ഷണം കഴിച്ച് അഞ്ച് പേര്‍ മരിച്ച സംഭവം; ഭഷ്യ വിഷബാധയല്ല, ഞെട്ടിക്കുന്ന വിവരം ഇങ്ങനെ

റൈഗഡ്: ഗൃഹപ്രവേശന ചടങ്ങിനിടെ വിളമ്പിയ ഭക്ഷണം കഴിച്ച് അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ ട്വിസ്റ്റ്. ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് മരണമെന്നായിരുന്നു നിഗമനം. എന്നാല്‍ സംഗതി അങ്ങനെയല്ല. ഒരു സ്ത്രീ പ്രതികാരം ചെയ്തതാണിത്. ഭക്ഷണത്തില്‍ സ്ത്രീ വിഷം കലര്‍ത്തുകയായിരുന്നു.

read also: ഗൃഹപ്രവേശനത്തിന് വിളമ്പിയ ഭക്ഷണം കഴിച്ച് നാല് പേര്‍ മരിച്ചു, നിരവധി പേര്‍ ആശുപത്രിയില്‍

കറുത്തവളെ എന്ന് വിളിച്ച് കളിയാക്കിയതിന്റെ പ്രതികാരമായാണ് സ്ത്രീ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയത്. പ്രഗ്യാ സുര്‍വസ എന്ന സ്ത്രീയാണ് പിടിയിലായത്. സുഭാഷ് മേനന്‍ എന്നയാളാണ് തന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് നടത്തിയത്. ചടങ്ങിലെ ഭക്ഷണം കഴിച്ച അഞ്ച് പേര്‍ മരിക്കുകയും നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഭക്ഷ്യവിഷബാധയാണിതെന്നായിരുന്നു പോലീസ് നിഗമനം.

പിന്നീട് പോലീസ് നടത്തിയ അന്വഷണത്തിലാണ് പ്രഗ്യ പിടിയിലാകുന്നത്. കഴിഞ്ഞ 19നാണ് ഗൃഹപ്രവേശന ചടങ്ങ് നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button