ഗാസിയാബാദ്: യുപിയിലെ ഗാസിയബാദില്‍ മുന്‍ ജഡ്ജിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുന്‍ അഡീഷണല്‍ ജില്ലാ ജഡ്ജി ദേവദത്ത് ശര്‍മ്മയാണ്(76) വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്നും ഇരട്ടക്കുഴല്‍ തോക്കും കണ്ടെടുത്തു. കഴിഞ്ഞ മാര്‍ച്ചിലാണ് ശര്‍മ്മയുടെ ഭാര്യ സത്യവതി മരിച്ചത്. ഇതേ തുടര്‍ന്ന് ഇദ്ദേഹം വിഷാദ അവസ്ഥയിലായിരുന്നു. ഇതു സംബന്ധിച്ച് ഇദ്ദേഹം മരുന്നുകള്‍ കഴിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.
Post Your Comments