ന്യൂയോര്‍ക്ക്: അഭയാര്‍ത്ഥി കുടുംബങ്ങളിലെ കുഞ്ഞുങ്ങളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പിരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടി ആഗോളതലത്തില്‍ വിമര്‍ശിക്കപ്പെടാന്‍ കാരണമായ ആ ചിത്രം വ്യാജമെന്ന് വാര്‍ത്ത. കഴിഞ്ഞ ദിവസം ലോകമാകെ ചര്‍ച്ച ചെയ്ത ചിത്രത്തിലുള്ള പെണ്‍കുഞ്ഞിന്റെ പിതാവാണെന്നവകാശപ്പെട്ട് എത്തിയ ഹോണ്ടുറാസ് പൗരനായ ഡെനിസ് വരേളയാണ് ഇക്കാര്യം പറയുന്നത്. തന്റെ മകള്‍ അമ്മയില്‍നിന്നും വേര്‍ പിരിഞ്ഞിട്ടില്ലെന്നും അത്തരം അവകാശവാദം തെറ്റാണെന്നുമാണ് ഇയാള്‍ പറയുന്നത്.
ഇപ്പോള്‍ യലേനയും സാന്‍ഡ്രയും സുരക്ഷിതരായി ടെക്സസിലുള്ള ക്യാംപില്‍ കഴിയുകയാണെന്നാണ് വരേള പറയുന്നത്. അതിനാല്‍, കുഞ്ഞിനെ അമ്മയില്‍നിന്നും മാറ്റി എന്ന വാദത്തില്‍ കഴമ്പില്ല-വരേള പറയുന്നു. അതിന്റെ സത്യാവസ്ഥ വരേള പറയുന്നത് പറയുന്നത്. ‘അതെന്റെ മകള്‍ യലേനയാണ്. എന്നോട് പറയാതെയാണ് ഭാര്യ സാന്‍ഡ്ര അവളേയും കൂട്ടി അതിര്‍ത്തി കടന്നത്. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ പ്രതീക്ഷിച്ചായിരിക്കും സാന്‍ഡ്ര അത് ചെയ്തത്. പക്ഷേ കുഞ്ഞിനെ കൊണ്ടുപോകാന്‍ തീരുമാനിക്കും മുമ്പ് ഒന്നുകൂടി ആലോചിക്കാമായിരുന്നു’ എന്നാണ്.
‘എത്രമാത്രം അപകടം പിടിച്ചതാണ് അതിര്‍ത്തിയിലൂടെയുള്ള യാത്രയെന്ന് എനിക്ക് നന്നായിട്ടറിയാം. അതുകൊണ്ടുതന്നെ ഞാനതിന് ഒരിക്കലും മുതിരില്ല. സാന്‍ഡ്രയ്ക്ക് അത്തരമൊരു താല്‍പര്യമുണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാനവളെ വിലക്കി. കുഞ്ഞിനെ കൊണ്ടുപോകരുതെന്നും പറഞ്ഞതാണ്…. എന്നിട്ടും അവള്‍ പോയി….ആ ഫോട്ടോ കണ്ടപ്പോള്‍ എന്റെ ഹൃദയം തകര്‍ന്നു. എന്റെ പ്രിയപ്പെട്ട കുഞ്ഞുമകളെ നോക്കി നിസ്സഹായതയോടെ ഞാന്‍ കരഞ്ഞു’-അഭിമുഖത്തില്‍ വരേള പറയുന്നു
Post Your Comments