വയനാട്: 32 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. വയനാട് മാനന്തവാടിയിലെ തോല്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റില്‍ വ്യാഴ്ച രാവിലെ നടന്ന വാഹന പരിശോധനയിലാണ് കണ്ണൂര്‍ പുഴാതി കൊറ്റാളിക്കാവിന് സമീപത്തെ നാരങ്ങോളി വീട്ടില്‍ നീരജ് (21), കണ്ണൂര്‍ പുഴാതി കുഞ്ഞിപ്പള്ളി ചെരുവത്ത് വീട്ടില്‍ യാഷിര്‍ അറാഫത്ത് (23) എന്നിവരെ അധികൃതർ പിടികൂടുന്നത്. പ്രതികളെയും തൊണ്ടിമുതലും മാനന്തവാടി കോടതിയില്‍ ഹാജരാക്കുമെന്നും ജില്ലകളില്‍ കഞ്ചാവിന്റെ ഉപയോഗവും വില്‍പ്പനയും വന്‍തോതില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും എക്സൈസ് ഓഫീസര്‍ അറിയിച്ചു.
Also read : ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി
Post Your Comments