ഇംഫാല്‍•27 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി ബി.ജെ.പി നേതാവ് ഉള്‍പ്പടെ ഏഴുപേരെ അതിര്‍ത്തി നാര്‍ക്കോട്ടിക്സ് വിഭാഗം (എന്‍.എ.ബി) അറസ്റ്റ് ചെയ്തു. ബി.ജെ.പി നേതാവും ചന്ദേല്‍ സ്വയംഭരണ ജില്ലാ കൗണ്‍സില്‍ ചെയര്‍മാനുമായ ലുത്ഖോസേയ് സൗ ഉള്‍പ്പടെയുള്ളവരാണ് പിടിയിലായത്.
4.595 കിലോഗ്രാം ഹെറോയിന്‍, 28 കിലോഗ്രാം വേള്‍ഡ് ഓഫ് യുവേഴ്സ് ഗുളികള്‍, 57.18 ലക്ഷം രൂപ, 95,000 രൂപയുടെ പഴയനോട്ടുകള്‍ എന്നിവയാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.
21 റൗണ്ട് വെടിവയ്ക്കാവുന 0.32 എന്‍പിബി പിസ്റ്റള്‍, ഒരു എസ്ബിബിഎല്‍ റൈഫിള്‍, രണ്ട് തോക്ക് ലൈസന്‍സ് ബുക്കുകള്‍, എട്ട് ബാങ്ക് പാസ്ബുക്കുകള്‍ എന്നിവയും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് തെരഞ്ഞെടുക്കപ്പെട്ട ലുത്ഖോസേയ് പിന്നീട് ബി.ജെ.പിയില്‍ ചേരുകയായിരുന്നു.
Post Your Comments