തിരുവനന്തപുരം: ഡ്രൈവര്‍ ഗവാസ്കര്‍ക്കെതിരെ എഡിജിപി സുദേഷ്കുമാര്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു പരാതി നല്‍കി. മകള്‍ മര്‍ദിച്ചെന്ന പരാതി അടിസ്ഥാനരഹിതമാണെന്നും സംഭവദിവസം ഗവാസ്കര്‍ വാഹനം ഓടിച്ചത് അലക്ഷ്യമായാണെന്നും എഡിജിപി നൽകിയ പരാതിയിൽ പറയുന്നു. പൊതുജനമധ്യത്തില്‍ തന്നെയും കുടുംബത്തെയും അപമാനിക്കാനാണ് ഗവാസ്‌കറുടെ ശ്രമം. അലക്ഷ്യമായി വാഹനം ഓടിച്ചതിനാലാണ് ഗവാസ്കര്‍ക്ക് പരിക്കേറ്റത്. തനിക്കു സുരക്ഷാഭീഷണിയുണ്ടെന്നും സുദേഷ്കുമാര്‍ നൽകിയ പരാതിയിൽ പറയുന്നു.
Read Also: പൊലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ക്ക് അനുകൂലമായി ഹൈക്കോടതി തീരുമാനം
എഡിജിപിയുടെ മകൾ തന്നെ മർദിച്ചെന്നായിരുന്നു ഗവാസ്കറുടെ പരാതി. തുടർന്ന് ഗവ. ആശുപത്രിയിലെ പരിശോധനയിൽ തലയ്ക്കും നട്ടെല്ലിനും പരുക്കേറ്റതായി കണ്ടതിനെ തുടർന്ന് ഗവാസ്കറെ വിദഗ്ധ ചികിൽസയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം മൂന്നു മാസമായി ഗവാസ്കറെക്കൊണ്ട് എഡിജിപി വീട്ടുജോലികളും ചെയ്യിപ്പിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചിരുന്നു.
Post Your Comments