India

ഇന്ത്യയുടെ വ്യക്തിത്വമായ യോഗ ആദരിച്ച് സൈനികരും: താടിയെല്ലുകള്‍ കൂട്ടിമുട്ടുന്ന തണുപ്പില്‍ സൂര്യ നമസ്ക്കാരം ചെയ്ത് സൈനികര്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ വ്യക്തിത്വം എന്ന് പറയുന്ന യോഗയുടെ അന്താരാഷ്ട്ര ദിനമായ ഇന്ന് ലോകമെമ്പാടും യോഗയെ ആദരിക്കുകയാണ്. ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും ഇന്ന് യോഗാദിനമായി ആചരിക്കുന്നു. ഏറെ ശ്രദ്ധേയമായത് ഐടിബിപിയിലെ സൈനികര്‍ ഈ കൊടും തണുപ്പില്‍ യോഗ ചെയ്ത് യോഗാദിനം ആചരിക്കുന്നതാണ്.

പരിസ്ഥിതി ഏതുമാകട്ടെ നമ്മള്‍ക്ക് യോഗ ചെയ്യാവുന്നതെയുള്ളൂ എന്നതാണ് നമ്മുടെ സൈനികര്‍ ലോകത്തിന് നല്‍കുന്ന സന്ദേശം. ഭൂമിയില്‍ നിന്നും 1800 അടി ഉയരത്തില്‍ ലഡാക്കില്‍ കോച്ചിപിടിക്കുന്ന കൊടുംതണുപ്പിൽ സൂര്യനമസ്കാരം ചെയ്താണ് നമ്മുടെ സൈനികര്‍ യോഗദിനം ആചരിക്കുന്നത്.

വീഡിയോ കാണാം

shortlink

Related Articles

Post Your Comments

Related Articles


Back to top button