ഉക്രൈന്: നൂറിലധികം യാത്രക്കാരുമായി ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. തലനാരിഴയ്ക്കാണ് വന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ചിറക് കുത്തിയാണ് വിമാനം നിന്നത്. റണ്‍വേയില്‍ നിന്നും വിമാനം തെന്നി നീങ്ങുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.
read also: കൊച്ചിയിലേക്കുള്ള വിമാനങ്ങള്‍ അടിയന്തിരമായി തിരുവനന്തപുരത്ത് ഇറക്കി
ഉക്രൈന് തലസ്ഥാനത്തെ എയര്‍പോര്‍ട്ടിലാണ് സംഭവം നടന്നത്. ടര്‍ക്കിയില്‍ നിന്നെത്തിയ ബ്രാവോ വിമാന കമ്പനിയുടെ മെക്ഡോണല്‍സ് ഡഗ്ലസ് എംഡി 83 വിമാനമാണ് അപകടത്തില്‍ പെട്ടത്. പ്രതികൂല കാലാവസ്ഥയിലും അനുമതി കിട്ടിയതിനെ തുടര്‍ന്ന് വിമാനം ലാന്‍ഡു ചെയ്യുകയായിരുന്നു. എന്നാല്‍ ലാന്‍ഡ് ചെയ്ത് ഉടനെ റണ്‍വേയില്‍ നിന്ന് തെന്നി നീങ്ങിയ വിമാനം ചിറകിടിച്ചാണ് നിന്നത്.
ആര്‍ക്കും പരിക്കുകളൊന്നുമില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടെന്നും ബ്രാവോ എയര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.
Post Your Comments