Kerala

താലൂക്ക് ഓഫീസില്‍ എത്തി ലേഹ്യം വില്‍പ്പന; സാമ്പിൽ കഴിച്ച ഉദ്യോഗസ്ഥര്‍ മയങ്ങി വീണു; പിന്നീട് സംഭവിച്ചത്

നെടുങ്കണ്ടം: താലൂക്ക് ഓഫീസില്‍ ലേഹ്യം വില്‍ക്കാനെത്തിയ വൈദ്യനിൽ നിന്ന് സാമ്പിൽ വാങ്ങി കഴിച്ച് നോക്കിയ ഉദ്യോഗസ്ഥര്‍ മയങ്ങി വീണു. നെടുങ്കണ്ടം താലൂക്ക് ഓഫീസില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. നെടുങ്കണ്ടം മേഖലയില്‍ ലാടവൈദ്യന്മാരുടെ ലേഹ്യവില്‍പ്പന സ്ഥിരമാണ്‌. ഇത്തരത്തിൽ ലേഹ്യം വില്‍ക്കാനായി താലൂക്ക് ഓഫീസില്‍ എത്തിയ വൈദ്യനിൽ നിന്ന് സാമ്പിൽ വാങ്ങി കഴിച്ച് രണ്ട് ഓഫീസർമാർക്കാണ് പണി കിട്ടിയത്.

also read: ഈ ഗ്രാമത്തില്‍ ആള്‍ക്കാര്‍ ഇരിക്കുന്നത് ജീവനുള്ള മുതലപ്പുറത്ത്(വീഡിയോ)

ലേഹ്യം ഉള്ളിൽ ചെന്ന് നിമിഷങ്ങൾക്കകം തന്നെ രണ്ട് പേരും മയങ്ങി വീണു. ഉടൻ തന്നെ സഹപ്രവര്‍ത്തകര്‍ ഇവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രഥമശുശ്രൂഷ നല്‍കിയതോടെയാണ് ഇവരുടെ മയക്കം മാറിയത്. കാര്യങ്ങള്‍ കൈവിട്ടു പോകുന്നുവെന്ന് തിരിച്ചറിഞ്ഞ ലാടവൈദ്യന്‍ അപ്പോള്‍ തന്നെ സ്ഥലം വിട്ടിരുന്നു. സംഭവത്തിൽ പോലീസിൽ പരാതിപ്പെടുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

shortlink

Post Your Comments


Back to top button