ഫ്ലോറിഡ• ലോകപ്രശ്സ്ത അമേരിക്കന്‍ റാപ്പ് ഗായകന് ട്രിപിള്‍ എക്സ് ടെന്ടാസിയന് വെടിയേറ്റ് മരിച്ചു. ഫ്ലോറിഡയില്‍ മിയാമിയിലെ മോട്ടോര്‍ സൈക്കിള്‍ ഷോറൂമിന് മുന്നില്‍ വച്ചാണ് ടെന്ടാസിയന് വെടിയേറ്റത്. മുഖം മൂടി ധരിച്ചെത്തിയ അജ്ഞാതര്‍ നിറയൊഴിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ടെന്ടാസിയനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
20 വയസുകാരനായ ടെന്‍ടാസിയന്റെ യഥാര്‍ത്ഥ പേര് ജോസേ ഓണ്‍ഫ്രോയ് എന്നാണ്. റാപ്പ് സംഗീത വിഭാഗത്തില്‍ ലോകമെമ്പാടും ആരാധകരുള്ള ഗായകനായിരുന്നു ടെന്ടാസിയന്.
Post Your Comments