Kerala

പി .പരമേശ്വരനെ വധിക്കാന്‍ ഗൂഢാലോചന: മദനിക്കെതിരായ രേഖകള്‍ കാണാനില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

തിരുവനന്തപുരം: ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറായിരുന്ന പ്രമുഖ ചിന്തകന്‍ പി പരമേശ്വരനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിൽ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്കെതിരായ രേഖകള്‍ പോലിസ് റെക്കോര്‍ഡ്‌സില്‍ നിന്ന് കാണാതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. മാറാട് കേസന്വേഷിച്ച ജസ്റ്റിസ് തോമസ് പി ജോസഫ് കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ച രേഖകളാണ് കാണാതായത്.

2013-ല്‍ പി .പരമേശ്വരന്‍,​ ഫാദര്‍ അലവി എന്നിവരെ വധിക്കാന്‍ അബ്ദുള്‍ നാസര്‍ മദനി ഗൂഢാലോചന നടത്തിയ കേസ് സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജി പരിഗണിക്കുമ്പോഴാണ് കേസിലെ സുപ്രധാന മൊഴികളടങ്ങിയ രേഖകള്‍ പോലിസ് റെക്കോഡ്സില്‍ നിന്ന് കാണാതായെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇത് സംബന്ധിച്ച വിശദമായ സ്റ്റേറ്റ് മെന്റ് ഹാജരാക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇതിനിടെ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് സിബിഐ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. പി പരമേശ്വരനെ വധിക്കാന്‍ മദനി ചുമതലപ്പെടുത്തി, പാക്കിസ്ഥാനിലേക്ക് പോയിരുന്നു തുടങ്ങി നിര്‍ണായകമായ വിവരങ്ങള്‍ പോലിസിന് മുന്നില്‍ മാറാട് കേസിലെ പ്രതികൂടിയായ അഷറഫ് മൊഴി നല്‍കിയിരുന്നു. എന്നാലിത് മജിസ്ട്രേട്ടന് മുന്നില്‍ തിരുത്തുകയായിരുന്നുവെന്നാണ് ആരോപണം.

മദനിയെ പിന്തുണച്ച്‌ സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ ഐക്യകണ്ഠേന പ്രമേയം പാസാക്കിയ സാഹചര്യത്തില്‍ കേരളത്തിലെ അന്വേഷണ ഏജന്‍സികളില്‍ നിന്ന് സത്യസന്ധമായ അന്വേഷണം പ്രതീക്ഷിക്കാനാവില്ലെന്നാണ് ഹർജി ഭാഗം വാദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button