ഒഹായോ•വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ ഹൈസ്കൂള്‍ അധ്യാപികയ്ക്ക് ശിക്ഷ. ടിഫാനി ഐച്ലെര് എന്ന 36 കാരിയായ അദ്ധ്യാപികയെ 30 ദിവസം ജയില്‍ ശിക്ഷയ്ക്കും 30 അര്ദ്ധദിവസം ജയില്‍ ശിക്ഷയ്ക്കും 300 മണിക്കൂര്‍ സമൂഹ്യസേവനത്തിനുമാണ് കോടതി ശിക്ഷിച്ചത്. കോടതി ചെലവ്, കൌന്സിലിംഗ് ചെലവ് എന്നിവയും അടക്കാന്‍ ഉത്തരവിട്ട കോടതി 1000 ഡോളര്‍ പിഴയും വിധിച്ചിട്ടുണ്ട്.
ടയര്‍ 3 ലൈംഗിക കുറ്റവാളിയായി മുദ്രകുത്തപ്പെട്ട ഇവരുടെ അധ്യാപന ലൈസന്‍സും റദ്ദാക്കിയിട്ടുണ്ട്.
മാര്‍ച്ചിലാണ് കായിക-ആരോഗ്യ അധ്യാപികയായ ടിഫാനിയ്ക്കെതിരെ മക് കിന്‍ലെ ഹൈസ്കൂള്‍ അധികൃതര്‍ പോലീസിനെ സമീപിക്കുന്നത്. നിരവധി ആണ് വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ഇവര്‍ സമ്മതിച്ചു. വിദ്യാര്‍ഥികള്‍ പണത്തിന് വേണ്ടി ഇവരെ ബ്ലാക്ക് മെയില്‍ ചെയ്തിരുന്നതായും പോലീസ് റിപ്പോര്‍ട്ട് പറയുന്നു. മാര്‍ച്ച് മുതല്‍ ഇവരെ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.
Post Your Comments