തിരുവനന്തപുരം: തലസ്ഥാനത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നാലാഞ്ചിറയിലുണ്ടായ അപകടത്തില്‍ നാലാഞ്ചിറ സ്വദേശി സാംബശിവന്‍ (55) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം.
Also Read: ബസ് അപകടത്തില്‍ കമ്പി തലയില്‍ തുളച്ചുകയറി യുവാവിന് ദാരുണാന്ത്യം
കാറുമായാണ് ഓട്ടോ കൂട്ടിയിടിച്ചത്. പോലീസ് എത്തിയാണ് വാഹനങ്ങള്‍ റോഡില്‍ നിന്നും നീക്കം ചെയ്തത്. സാംബശിവനൊപ്പമുണ്ടായിരുന്ന ഷീല, ഓട്ടോ ഡ്രൈവര്‍ രവീന്ദ്രന്‍ നായര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
Post Your Comments