ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങൾവഴി ജനങ്ങളെ അടുത്തറിയാനൊരുങ്ങി ബിജെപി നേതാക്കൾ. 2019-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ഇത്തരത്തിലുള്ള ഒരു നീക്കം. ഇതിന്റെ ഭാഗമായി പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കുമായി ഞായറാഴ്ച ഡല്‍ഹിയില്‍ ശില്പശാല ഒരുക്കിയിരുന്നു.
വിദേശകാര്യസഹമന്ത്രി എം.ജെ. അക്ബര്‍, പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന് എന്നിവരാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ബിജെപി അനുകൂല സംഘടനയായ ഇന്ത്യ ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യ ഫൗണ്ടേഷന്റെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സില്‍ അംഗങ്ങളാണ് ഇരുമന്ത്രിമാരും. ‘സോഷ്യല്‍ മീഡിയ ലീഡേഴ്സ്’ എന്നായിരുന്നു ശിൽപ്പശാലയുടെ പേര്.
Read also: ബിജെപി നേതാക്കളെ കൊന്ന് ജയിലില്‍ പോകാന്‍ തയ്യാറെന്ന് കോണ്‍ഗ്രസ് എംഎല്‍എ
സാമൂഹിക മാധ്യമങ്ങളിൽ പങ്കാളികളായ നിരവധി ആളുകളാണ് പരിപാടിയിൽ പങ്കെടുത്തത്. എന്നാൽ ഇവരൊന്നും പാർട്ടിയിൽ ഉൾപ്പെട്ടവർ അല്ലെന്നും പാർട്ടി അനുഭാവികളാണെന്നുമാണ് ബിജെപി നേതാക്കൾ അറിയിച്ചത്.
Post Your Comments