ന്യൂഡല്‍ഹി: എയര്‍ഇന്ത്യയുടെ ഓഹരി വില്‍പ്പനയില്‍ നിര്‍ണായക തീരുമാനവുമായി കേന്ദ്രം. ഡല്‍ഹിയില്‍ ചേര്‍ന്ന് മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. വ്യവസ്ഥകളില്‍ മാറ്റം വരുത്തിയാലും കാര്യമില്ലെന്നും യോഗത്തില്‍ വിലയിരുത്തി. എയര്‍ ഇന്ത്യ ഓഹരി വിറ്റഴിക്കല്‍ തല്‍ക്കാലം വേണ്ടെന്നാണ് നിലവിലെ തീരുമാനം.
Also Read : എയര്‍ ഇന്ത്യയുടെ വിൽപ്പന സംബന്ധിച്ച് കേന്ദ്രത്തിന്റെ പുതിയ നീക്കം
എയര്‍ ഇന്ത്യയുടെ ഓഹരികള്‍ പൂര്‍ണമായും വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 160 ഓളം വ്യക്തികളാണ് എയര്‍ ഇന്ത്യ ഓഹരികള്‍ വാങ്ങുന്നതിനായി വ്യോമഗതാഗത മന്ത്രാലയത്തെ ബന്ധപ്പെട്ടത്. എന്നാല്‍ കച്ചവടം മാത്രം നടന്നില്ല. എയര്‍ ഇന്ത്യ ലിമിറ്റഡിന്റെ സ്വകാര്യവത്കരണ നടപടികളില്‍ പുനരാലോചന നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കമുള്ളതായി ധനകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനാണു ദേശീയ മാധ്യമങ്ങളോടു വ്യക്തമാക്കിയിരുന്നത്.
എയര്‍ ഇന്ത്യയ്ക്ക് ഏകദേശം 50,000 കോടിക്കടുത്ത് നിലവില്‍ കടമുണ്ട്. നേരത്തേ കമ്പനി വാങ്ങാന്‍ ഇന്‍ഡിഗോ തയാറായിരുന്നെങ്കിലും രാജ്യാന്തര സര്‍വീസുകളുടെ വില്‍പനയില്‍ ഉടക്കി കച്ചവടം മുടങ്ങിയിരുന്നു. ഇതേതുടര്‍ന്ന് ധനസഹായം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കി.
Post Your Comments