India

ഗൃഹപ്രവേശനത്തിന് വിളമ്പിയ ഭക്ഷണം കഴിച്ച് നാല് പേര്‍ മരിച്ചു, നിരവധി പേര്‍ ആശുപത്രിയില്‍

ഗൃഹപ്രവേശനത്തിന് വിളമ്പിയ ഭക്ഷണം കഴിച്ച് നാല് പേര്‍ മരിച്ചു. സുഭാഷ് എന്നയാളുടെ വീടിന്റെ ഗൃഹപ്രവേശനത്തിന് വിളമ്പിയ ഭക്ഷണം കഴിച്ചാണ് നാല് പേര്‍ മരിച്ചത്. ഭക്ഷ്യ വിഷബാധയാണ് കാരണം എന്നാണ് വിവരം. മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള മഹദ് വില്ലേജിലാണ് സംഭവം.

read also: കെ.എസ്‌.ആര്‍.ടി.സി.മിന്നല്‍ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ലോറി ഡ്രൈവര്‍ മരിച്ചു

പുതിയ വീടിന്റെ വാസ്തു ശാന്തി പൂജയ്ക്ക് ശേഷം വെച്ചിരുന്ന ആഘോഷത്തില്‍ വിളമ്പിയ ഭക്ഷണം കഴിച്ചാണ് ദുരന്തം സംഭവിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. വിരുന്നിന് ഭക്ഷണം കഴിച്ച ശേഷം പലരും വയറുവേദനയുള്ളതായി പരാതി പറഞ്ഞിരുന്നു. ചിലര്‍ ഛര്‍ദ്ദിക്കുകയും ചെയ്തു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാല് പേരാണ് മരിച്ചത്. 70 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ഇതില്‍ അഞ്ച് പേരുടെ നില ഗുകരുതരമാണ്.

shortlink

Post Your Comments


Back to top button