തിരുവനന്തപുരം: മദ്യം പൂര്‍ണമായും നിര്‍ത്തലാക്കുമെന്ന മുദ്രാവാക്യം തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ മാത്രമായി ഒതുക്കുന്നതാണ് സര്‍ക്കാരിന്റെ നിലവിലുള്ള തീരുമാനം. സംസ്ഥാനത്ത് പുതിയ മദ്യ നിര്‍മ്മാണ കേന്ദ്രങ്ങള്‍ക്ക് നിര്‍മ്മാണ അനുമതി നല്‍കുകയാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി പ്രതിമാസം 5 ലക്ഷം കേയ്‌സ് ബിയര്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള കേന്ദ്രമാണ് കണ്ണൂരിലെ വാരത്ത് വരാന്‍ പോകുന്നത്. ശ്രീധരന്‍ പ്രൈവറ്റ് ലിമിറ്റഡെന്ന കമ്പനിക്കാണ് സര്‍ക്കാര്‍ ഇതിനായി അനുമതി തന്നിരിക്കുന്നത്. തൃശശൂരും പാലക്കാടും ബിയര്‍ ഉല്‍പാദന കേന്ദ്രങ്ങളുള്ളതിന് പുറമേയാണിത്.
കേരളത്തില്‍ വിറ്റഴിക്കുന്ന ബിയറിന്റെ 40 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. എന്നാല്‍ കണ്ണൂരില്‍ പുതിയ പ്ലാന്റ് തുടങ്ങുന്നതോടെ ഒട്ടേറെ പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വിശദമാക്കിയിട്ടുണ്ട്. ഇത് ആരംഭിച്ചു കഴിഞ്ഞാല്‍ നികുതി രൂപത്തിലും ഒട്ടേറെ പണം സര്‍ക്കാരിന് ലഭിക്കും. കണ്ണൂര്‍ ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഒരു മാസം മുന്‍പ് സാധ്യതാ റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 86 ബാറുകള്‍ക്കാണ് ലൈസന്‍സ് നല്‍കിയത്. കൂടാതെ ഇനിയും അനുമതി ലഭിക്കാനായി നിരവധി അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതായും സൂചനയുണ്ട്.
Post Your Comments