തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിന്റെ മകളുടെ പരാതിയില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ തീരുമാനം ഇങ്ങനെ. പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച എഡിജിപിയുടെ മകളുടെ പരാതി വ്യാജമെന്ന് തെളിഞ്ഞാല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. എഡിജിപിയുടെ മകള്‍ സ്നിഗ്ധ മര്‍ദ്ദിച്ചുവെന്നാണ് പോലീസ് ഡ്രൈവര്‍ ഗവാസ്‌കറുടെ പരാതി. സംഭവം വിവാദമാകുകയും കേസെടുക്കുകയും ചെയ്തതിനെ തുടര്‍ന്ന് എഡിജിപിയുടെ മകളും പരാതി നല്‍കിയിരുന്നു. അസഭ്യം പറയല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് സ്നിഗ്ധ പരാതി നല്‍കിയിരിക്കുന്നത്.
ക്യാമ്പ് ഫോളോവേഴ്സിനെ വീട്ടിലെ പണിക്ക് ഉപയോഗിച്ചുവെന്ന പരാതിയില്‍ പേരൂര്‍ക്കട എസ്.എ.പി ഡെപ്യുട്ടി കമാന്‍ഡന്റ് പി.വി രാജുവിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വീട്ടിലെ ടൈല്‍സ് പണിക്കും കോണ്‍ക്രീറ്റ് പണിക്കും ക്യാമ്ബ് ഫോളോവര്‍മാരെ നിയമിച്ചുവെന്നാണ് പരാതി. തെളിവ് സഹിതമാണ് ക്യാമ്പ് ഫോളോവര്‍മാര്‍ പി.വി രാജുവിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
ക്യാമ്പ് ഫോളോവേഴ്സിനെ ക്യാമ്പ് ഓഫീസില്‍ ജോലിക്ക് നിര്‍ത്താന്‍ അനുവാദമുണ്ട്. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥരുടെ വീട്ടില്‍ ജോലിക്ക് നിര്‍ത്താന്‍ പാടില്ലെന്ന് ഡി.ജി.പി വ്യക്തമാക്കി. മറിച്ച് സംഭവിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി കൂട്ടിച്ചേര്‍ത്തു.
Post Your Comments