Health & Fitness

യോഗയുടെ ഗുണങ്ങൾ അറിയാം

ആരോഗ്യമെന്നത് അത് ശരീരികവും മാനസികവുമായ ആരോഗ്യമാണ്. ഇവ പരസ്പരം ബന്ധപ്പെട്ടവയുമാണ്. ഒന്ന് മറ്റേതിനെ ആശ്രയിച്ചിരിക്കുന്നു. ശാരീരികാരോഗ്യം. യോഗ ശരീരത്തിനും മനസ്സിനും ഒരുപോലെ ഗുണം ചെയ്യുന്നു. പുരാണ ഗ്രന്ഥങ്ങളിൽ പറയുന്നത് അനുസരിച്ച്, യോഗ പരിശീലനം എട്ടാം വയസ്സിൽ ആരംഭിക്കുകയും കഴിയാവുന്ന പ്രായം വരെ തുടരുകയും ചെയ്യാം. യോഗയുടെ ഗുണങ്ങളും പ്രത്യേകതകളും നിരവധിയാണ് അതിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാം

* ഒരാള്‍ക്ക് തനിയെ ചെയ്യുവാന്‍ സാധിക്കുന്ന ഒന്നാണ് യോഗ.
* ഹൃദ്രോഗികള്‍ക്കുപോലും യോഗാസനം ഫലപ്രദമാകുന്നു.
* സ്വന്തമായി വീട്ടിലെ ഒരു മുറിയില്‍ ഇതഭ്യസിക്കുവാന്‍ സാധിക്കുന്നു.
* യോഗ ചെയ്യുവാന്‍ കൂടുതല്‍ ഉപകരണങ്ങള്‍ ആവശ്യമില്ല
* ശരീരോര്‍ജ്ജം ഒട്ടും നഷ്ടമാകുന്നില്ല
* ക്ഷീണം തോന്നാതിരിക്കുന്നു

ALSO READ:യോഗ ചെയ്യുന്നതിനു മുൻപ് ഈ പത്തുകാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം

* ആരോഗ്യത്തിനോടൊപ്പം ശരീരസൗന്ദര്യവും മനശാന്തിയും ലഭിക്കുന്നു.
* ശരീരത്തിനും മനസിനും ഇതിന്റെ ഗുണം ലഭിക്കുന്നു
* ബാല്യം,കൗമാരം, യൗവ്വനം, വാര്‍ദ്ധക്യം കൂടാതെ രോഗാവസ്ഥയിലും ഇതു ചെയ്യുവാന്‍ സാധിക്കുന്നു.
* എല്ലായിപ്പോഴും ഗുരുസമീപ്യം ആവശ്യമില്ല
* ആന്തരീക അവയവങ്ങളും ഗ്രന്ഥികളും ശക്തമാകുന്നു
* വളരെ ശാന്തവും വിശ്രമം ഇടവിട്ടിട്ടുള്ളതുമായി ഒരഭ്യാസക്രമമാണിത്
* യോഗാനന്തരം കൂടുതല്‍ ഊര്‍ജ്ജം സംഭരിക്കുവാന്‍ കഴിയുന്നു
* യോഗാഭ്യാസത്തിന് പണചിലവ് വരുന്നില്ല
* ആത്മീയ ഉണര്‍വ് ലഭിക്കുന്നു
* സ്ത്രീപുരുഷന്‍ വ്യത്യാസമില്ലാതെ ഇതനുഷ്ഠിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button