ന്യൂഡല്‍ഹി: പഞ്ചാബ് പ്രതിപക്ഷ നേതാവ് സുക്പാല്‍ സിങ്ങ് ഖൈറയുടെ ദേശവിരുദ്ധ നയങ്ങളെ നിങ്ങളും അംഗീകരിക്കുന്നുണ്ടോ എന്ന ചോദ്യവുമായി ബിജെപി രംഗത്ത്. ഡല്‍ഹി ചീഫ് സെക്രട്ടറിക്കു നേരെ അക്രമമുണ്ടായപ്പോള്‍ നാലു മുഖ്യമന്ത്രിമാര്‍ എവിടെയായിരുന്നെന്ന ചോദ്യവുമായി ബിജെപി. ലഫ്.ഗവര്‍ണറുടെ ഓഫിസില്‍ സമരം തുടരുന്ന അരവിന്ദ് കേജ്രിവാളിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ രംഗത്തെത്തിയ സാഹചര്യത്തിലാണു ബിജെപിയുടെ ചോദ്യം
പിണറായി വിജയന്‍, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി എന്നിവര്‍ അരവിന്ദ് കേജ്രിവാളിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയ സന്ദര്‍ഭത്തിലാണ് ബിജെപി ചോദ്യവുമായി രംഗത്തെത്തിയത്. ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനു നേരെ കേജ്രിവാളിന്റെ സാന്നിധ്യത്തില്‍ മന്ത്രിമാരുടെ ആക്രമണമുണ്ടായപ്പോള്‍ ഈ മുഖ്യമന്ത്രിമാരെല്ലാം എവിടെയായിരുന്നുവെന്ന വിമര്‍ശനം ഉയര്‍ത്തി മുതിര്‍ന്ന ബിജെപി നേതാവ് വിജയ് ഗോയലും രംഗത്തെത്തിയിരുന്നു.
കേജ്രിവാളിന് മുഖ്യമന്ത്രിമാര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതു പോലെ അന്‍ഷു പ്രകാശിന് ഈ നാലു സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാല്‍ എങ്ങനെയുണ്ടാകുമെന്നും ഗോയല്‍ ചോദിച്ചു. അതിനിടെ, ഡല്‍ഹി സര്‍ക്കാരിനെ അട്ടിമറിക്കാനായി കേന്ദ്രം അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണെന്നാരോപിച്ച് ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇന്നു വൈകിട്ട് പ്രധാനമന്ത്രിയുടെ ഓഫിസിലേക്കു പ്രതിഷേധ പ്രകടനം നടത്തും.
Post Your Comments