
തിരുവനന്തപുരം: പോലീസ് സേനയിലെ ദാസ്യപ്പണി വന്‍ വിവാദമായിരിക്കുകയാണ്. എഡിജിപി സുദേഷ് കുമാറും കുടുംബവും ദാസ്യപ്പണി ചെയ്യിക്കുന്നു എന്ന പോലീസ് ഡ്രൈവറുടെ പരാതിയോടെയാണ് സംഭവങ്ങള്‍ പുറത്തെത്തിയത്. ഡ്രൈവറെ സുദേഷിന്റെ മകള്‍ മര്‍ദിച്ചതിന് കേസുമുണ്ട്. ഇതിന് പിന്നാലെ സുദേഷിനെ പദവിയില്‍ നിന്നും നീക്കുകയും ചെയ്തിരുന്നു.
read also: സൈന്യത്തിലും ദാസ്യപ്പണി; ഒറ്റയാള്‍ പോരാട്ടവുമായി സൈനികന്
ഇപ്പോള്‍ പുതിയ ആരോപണം ഉയര്‍ന്നിരിക്കുന്നത് എഡിജിപി നിതിന്‍ അഗര്‍വാളിനെതിരെയാണ്. അഗര്‍വാളിന്റെ വീട്ടില്‍ പോലീസുകാരെക്കൊണ്ട് പട്ടിയെ കുളിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തി.
ഇപ്പോഴത്തെ റോഡ് സേഫ്റ്റി കമ്മീഷണര്‍ എഡിജിപി നിതിന്‍ അഗര്‍വാളിന്റെ വീട്ടില്‍ നായയെ കുളിപ്പിക്കുന്നത് പൊലീസുദ്യോഗസ്ഥരാണ്. ഡോഗ് സ്ക്വാഡിലെ പോലീസുകാരാണ് എഡിജിപിയുടെ വസതിയില്‍ അദ്ദേഹത്തിന്റെ നായയെ കുളിപ്പിക്കുന്നത്. ക്യാമ്പ് ഫോളോവേര്സിനെ കൊണ്ട് ഉദ്യോഗസ്ഥരുടെ വസതികളില്‍ ജോലി ചെയ്യിപ്പിക്കരുതെന്ന ഉത്തരവ് നിലനില്‍ക്കുമ്പോഴും അവരും ദാസ്യ ജോലികള്‍ക്ക് നിര്‍ബന്ധിതരാകുന്നതിന്റെ തെളിവുകളും ഈ ദൃശ്യങ്ങളിലുണ്ട്. 4 മാസം മുന്‍പ് നിതിന്‍ അഗര്‍വാള്‍ ബറ്റാലിയന് എഡിജിപിയുടെ ചുമതലയിലിരിക്കുമ്പോള്‍ മുതല്‍ നടന്നു വന്നിരുന്ന ദാസ്യവേലകളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
video courtesy: janamtv
Post Your Comments