Latest NewsMenNewsLife Style

പോണ്‍ വീഡിയോ കാണുന്നവരില്‍ ഈ മാറ്റം കണ്ടാല്‍ സൂക്ഷിക്കുക

ഇന്റര്‍നെറ്റ് എന്നത് നമ്മുടെ ദൈനം ദിന ജീവിതത്തിന്റെ ഭാഗമായിട്ട് വര്‍ഷങ്ങളാകുന്നു. അതിനിടയിലാണ് സ്മാര്‍ട്ട് ഫോണുകളും നമ്മുടെ സന്തത സഹചാരികളായത്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാത്ത ആളുകള്‍ ഇന്ന് കുറവാണെന്ന് തന്നെ പറയാം. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കൗമാരക്കാര്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും വര്‍ധിച്ചതോടെ ഒരു കാര്യം കൂടി നമുക്ക് ആശങ്കപ്പെടേണ്ടതുണ്ട്. ഇന്ന് പോണ്‍ വീഡിയോ കാണുന്ന ആളുകളുടെ എണ്ണം കൂടി വരികയാണ്.

പ്രായഭേദമന്യേ ഏവരുടേയും കയ്യില്‍ സ്മാര്‍ട്ട് ഫോണ്‍ കിട്ടിയത് ഇതിന്റെ എണ്ണം വര്‍ധിപ്പിക്കുവാന്‍ കാരണമായെന്ന് നിസ്സംശയം പറയാം. വ്യക്തി ജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും താളപ്പിഴകള്‍ ഉണ്ടാകാന്‍ ഇത് കാരണമാകുമെന്നതില്‍ സംശയമില്ല. തുടര്‍ച്ചയായി പോണ്‍ വീഡിയോ കാണുന്നവരില്‍ മാനസികവും ശാരീരീകവുമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും പഠനങ്ങള്‍ പറയുന്നു. ഇത്തരക്കാരില്‍ സ്വയംഭോഗവും അമിതമായ അളവിലുണ്ടാകുകയും അത് ജീവിതത്തെ തന്നെ ബാധിക്കുകയും ചെയ്യും.

തുടര്‍ച്ചയായി പോണ്‍ വീഡിയോ കാണുന്നവര്‍ മാനസികമായി ക്ഷീണിതരായിരിക്കും. പോണ്‍ വീഡിയോകള്‍ മാത്രമായിരിക്കും ഇവര്‍ക്ക് ഉത്തേജനം നല്‍കുന്നത്. എതിര്‍ ലിംഗത്തില്‍പെട്ട ആളുകളുടെ രഹസ്യഭാഗങ്ങളിലേക്ക് നോക്കുന്ന പ്രവണതയും ഇത്തരക്കാരില്‍ കൂടുതലായിരിക്കും. ഈ അവസരത്തില്‍ ഇവര്‍ സ്ഥലകാല ബോധമില്ലാതെയാകും പെരുമാറുക. ഓര്‍മ്മക്കുറവുണ്ടാകുന്നതാണ് മറ്റൊരു പ്രശ്‌നം. തുടര്‍ച്ചയായി പോണ്‍ കാണുന്നവര്‍ കാര്യങ്ങള്‍ പെട്ടന്ന് മറക്കുന്നവരായിരിക്കും.

ചില കൗമാരക്കാരായ വിദ്യാര്‍ഥികള്‍ പഠനത്തില്‍ പിന്നോക്കം പോകുന്നത് ഇതു മൂലമാണെന്നും വിദഗ്ധര്‍ പറയുന്നു. ശാരിരീകമായി ഉണ്ടാകുന്ന മറ്റ് പ്രശ്‌നങ്ങളുമുണ്ട്. ഇത്തരക്കാരില്‍ ഉദ്ധാരണ ശേഷി കുറയുന്നതായും പഠനങ്ങള്‍ പറയുന്നു. മികച്ച ദാമ്പത്യ ജീവിതം നയിക്കുന്നതിനും ഇക്കൂട്ടര്‍ക്ക് സാധിക്കാതെ പോകും. പിന്നെ പോണ്‍ വീഡിയോയെ മാത്രം ആശ്രയിക്കാന്‍ ഇവര്‍ പ്രേരിതരാകുകയും ചെയ്യും. പോണ്‍ വീഡിയോ കാണുന്നവരില്‍ പലരും അത് നിറുത്താന്‍ ശ്രമിച്ചിട്ടും നടക്കാതെ പോകുന്നവരാണ്. ഇതിന് എന്ത് പരിഹാരം കാണാമെന്നും വിദഗ്ധര്‍ പറയുന്നു. കഴിവതും ഒറ്റയ്ക്ക് ഇരിക്കാതിരിക്കുക. വ്യായാമത്തിലും മറ്റ് വിനോദങ്ങളിലും ഏര്‍പ്പെടുക. ധ്യാനത്തിലിരിക്കുവാന്‍ ശ്രമിക്കുക തുടങ്ങിയ കാര്യങ്ങള്‍ പോണ്‍ അഡിക്ഷനില്‍ നിന്നും മുക്തി നല്‍കാന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button